Latest News

അമ്പതാം വയസില്‍ ദിലീപിന് കാത്തിരുന്ന് കിട്ടിയ സൗഭാഗ്യം; താരപുത്രിയുടെ ജനനവാര്‍ത്തയില്‍ മധുരം വിതരണം ചെയ്ത് ആരാധകരും

Malayalilife
അമ്പതാം വയസില്‍ ദിലീപിന് കാത്തിരുന്ന് കിട്ടിയ സൗഭാഗ്യം; താരപുത്രിയുടെ ജനനവാര്‍ത്തയില്‍ മധുരം വിതരണം ചെയ്ത് ആരാധകരും

മലയാള പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമായിരുന്നു ദിലീപ് കാവ്യ ജോഡികളുടേത്. കാവ്യയുമൊത്തുള്ള 20- വര്‍ഷത്തെ സിനിമാ ജീവിതത്തിന് ശേഷമാണ് സിനിമയിലെന്ന പോലെ ഇരിുവരും ജീവിതത്തിലും ഒരുമിച്ചത്. വിവാഹത്തിന് ദിലീപിന്റെ പ്രിയ പുത്രി ആശംസ നേര്‍ന്ന് ഒപ്പമുണ്ടായിരുന്നെന്ന്തും ശ്രദ്ദേയമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം താര ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നത്. താരദമ്പതികളുടെ കുഞ്ഞിന്റെ ജനനം ആരാധകരും ഏറ്റെുത്തു കഴിഞ്ഞു.

കാവ്യ മാധവന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ഫാന്‍സ് ക്ലബില്‍ വന്ന കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ആരാധകരും വാര്‍ത്ത ഏറ്റെടുത്ത് ആഘോഷമാക്കിയത്. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷമാക്കിയത്. താരദമ്പതികള്‍ക്ക് കാത്തിരുന്നു കിട്ടിയ പെണ്‍കുട്ടിയെ കണ്ടതോടെ ഇരട്ടിമധരുമാണ് ആരാധകര്‍്ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യയിപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്. അമ്പത് വയസിനോട് അടുക്കുന്ന ദിലീപിന് ആദ്യഭാര്യ മഞ്ജുവിലുണ്ടായ മകള്‍ മീനാക്ഷിക്ക് പിന്നാലെയാണ് ഒരു കാവ്യയുടെ ്മകള്‍ കൂടി മീനാക്ഷിക്ക് കൂട്ടായി എത്തിയിരിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്ന കാവ്യയെ പിന്നീട് പ്രേക്ഷകര്‍ കണ്ടത് ദിലീപിന് ജാമ്യം കിട്ടി തരികെ വീട്ടിലെത്തിയ ദിവസം മാത്രമായിരുന്നു. പിന്നീട് നിറവയറുമായി ്‌ബേബി ഷവര് ചിത്രത്തില്‍ നില്‍ക്കുന്ന കാവ്യയെയാണ് മലയാള പ്രേക്ഷകര്‍ കണ്ടത്.


2016 നവംബര്‍ 25 നാണ് ദിലീപ് ആരാധകരെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്ത് വിട്ടത്. താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫെയ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.


നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ താരദമ്പതികളായ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു.കലാഭവനില്‍ നിന്ന് സിനിമയില്‍ എത്തിയ ദിലീപ് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു ശ്രദ്ധിക്കപ്പെടുകയായിരുന്നു . സല്ലാപം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചകിലൂടെയാണ് ദിലീപും മഞ്ജു വാര്യരും തമ്മില്‍ അടുക്കുന്നത്.

Read more topics: # dileep,# kavya madavan new child born
dileep kavya new child born

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES