അഭിമുഖങ്ങളിലൂടെയും മറ്റു പ്രമോഷന്‍ പരിപാടികളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോള്‍ നടന്റെ പുതിയ സിനിമയുടെ പൂജ ചടങ്ങിലെ വീഡിയോ ശ്രദ്ധ നേടുകയാണ്. അതിന് കാരണം മറ്റൊന്നുമല്ല, പൂജ ചടങ്ങിനെത്തിയ മാധ്യമങ്ങള്‍ക്ക് താരം വിഷു കൈനീട്ടം നല്‍കി എന്നതാണ്.
ധ്യാന്‍ തന്നെ രചന നിര്‍വഹിക്കുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരാള്‍ക്ക് 500 രൂപ എന്ന നിലയില്‍ 15000 രൂപയാണ് നടന്‍ നല്‍കിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വിഷുവായിട്ടും സിനിമയുടെ പൂജ കവര്‍ ചെയ്യാനെത്തിയതിന് നന്ദിയുണ്ടെന്നും ധ്യാന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
പൂജാ ചടങ്ങ് പകര്‍ത്താന്‍ എത്തിയ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ക്കാണ് 15,000 രൂപ ഗൂഗിള്‍ പേയിലൂടെ അയച്ച് നല്‍കിയിരിക്കുന്നത്. ഒരാള്‍ക്ക് 500 രൂപ എന്ന നിലയിലാണ് 15,000 രൂപ നടന്‍ അയച്ചു നല്‍കിയത്.ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. വിഷുവായിട്ടും സിനിമയുടെ പൂജ കവര്‍ ചെയ്യാനെത്തിയതിന് നന്ദിയുണ്ടെന്നും ധ്യാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ധ്യാന്‍ തന്നെ രചന നിര്‍വഹിക്കുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.
അതേസമയം ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന സിനിമയാണ് ധ്യാനിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍-രാഹുല്‍ ജി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
ലോക്കല്‍ ഡിറ്റക്ടീവ് ആയാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്നത്. സിജു വിത്സണ്‍, കോട്ടയം നസീര്‍, സീമ ജി നായര്‍, റോണി ഡേവിഡ്, അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.