Latest News

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം ഈരാറ്റുപേട്ടയില്‍; തരാസമ്പന്നമായി ഒരുങ്ങുന്ന കോമഡി ത്രില്ലറിന്റെ സ്വിച്ചണ്‍ കര്‍മ്മം നടന്നു

Malayalilife
 ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം ഈരാറ്റുപേട്ടയില്‍; തരാസമ്പന്നമായി ഒരുങ്ങുന്ന കോമഡി ത്രില്ലറിന്റെ സ്വിച്ചണ്‍ കര്‍മ്മം നടന്നു

ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസണ്‍ തങ്കച്ചന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നകോമഡി-ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും   സാനിദ്ധ്യത്തില്‍
പാലാ സെന്റ് മേരീസ് പള്ളിയില്‍ വെച്ച്പൂജാ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ധര്‍മജന്‍ ബോള്‍ഗാട്ടി,അസീസ് നെടുമങ്ങാട്,വിനീത് തട്ടില്‍,പ്രമോദ് വെള്ളിനാട്,നവാസ് വള്ളികുന്ന്,ടി ജി രവി, ജാഫര്‍ ഇടുക്കി,കാക്കമുട്ട ശശി,അഞ്ജു കുര്യന്‍,മരിയ വിന്‍സെന്റ്,നീന കുറുപ്പ്,തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.'എന്‍'(N) മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് റോയ്, ജെയ്‌സണ്‍ പനച്ചിക്കല്‍, പ്രിന്‍സ് എം കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  സിനു സിദ്ധാര്‍ഥ്  നിര്‍വ്വഹിക്കുന്നു.

ജിസ് ജോയ്, ഡോക്ടര്‍ മിനി അലാനി,ആദിഷ് കൃഷ്ണ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഫോര്‍ മ്യൂസിക്ക് സംഗീതം പകരുന്നു.ഹരിശങ്കര്‍, ശക്തി ശ്രീഗോപാല്‍,ഗൗരി ലക്ഷ്മി എന്നിവരാണ് ഗായകര്‍.എഡിറ്റര്‍-ഡോണ്‍ മാക്‌സ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സനൂപ് ചങ്ങനാശ്ശേരി,കല-മഹേഷ്, കോസ്റ്റ്യൂംസ്-അരവിന്ദ് എ ആര്‍, മേക്കപ്പ്- നരസിംഹസ്വാമി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എല്‍സണ്‍ ഉനൈസ്,സ്റ്റില്‍സ്-റിഷാജ്, കൊറിയോഗ്രാഫി- റിഷ്ദാന്‍, ആക്ഷന്‍- പിസി സ്റ്റണ്ട്‌സ്,പരസ്യകല-അനന്തു എസ് കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ -ജോസഫ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

dhyan sreenivasan new movie switch ON ERATTUPETTA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക