ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരുയെടെ പ്രീ റിലീസ് പരിപാടി റദ്ദാക്കിയതിന് പിന്നാലെ അക്രമാസക്തരായ ആരാധകര്‍ ഓഡിറ്റോറിയം തകര്‍ത്തു. ഹൈദരാബാദിലെ ഇവന്റില്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കിയത്. ഇതോടെ കാത്തിരുന്ന് പ്രകോപിതരായവര്‍ ഓഡിറ്റോറിയത്തിലെ കസേരകള്‍ തകര്‍ത്ത് കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയായിരുന്നു.
പരിപാടി റദ്ദാക്കിയ വിവരം നടന്‍ തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ആള്‍ക്കാര്‍ പ്രകോപിതരായത്.ജൂനിയര്‍ എന്‍ടിആര്‍ ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ജൂനിയര്‍ എന്‍ടിആര്‍ എത്തുമെന്ന ഇവന്റാണ് ആരാധകരുടെ തള്ളിക്കയറ്റം കാരണം വേണ്ടെന്ന് വച്ചത്. ഇതോടെയാണ് ജനങ്ങള്‍ ആക്രമണം അഴിച്ചുവിട്ടത്. അതേസമയം ജനത ?ഗാരേജിന് ശേഷം കൊരട്ടല ശിവയും എന്‍ടിആറും ഒന്നിക്കുന്ന ചിത്രം 27നാണ് റിലീസ് ചെയ്യുന്നത്.