ആരാധന മൂത്തു തിയേറ്ററില്‍ ആടിനെ വെട്ടി എന്‍.ടി.ആര്‍ ആരാധകര്‍; ദേവര സിനിമയുടെ റിലീസ് ദിവസത്തിലെ ആവേശം സോഷ്യല്‍മീഡിയയില്‍

Malayalilife
 ആരാധന മൂത്തു തിയേറ്ററില്‍ ആടിനെ വെട്ടി എന്‍.ടി.ആര്‍ ആരാധകര്‍; ദേവര സിനിമയുടെ റിലീസ് ദിവസത്തിലെ ആവേശം സോഷ്യല്‍മീഡിയയില്‍

ന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ദിവസം തിയറ്ററില്‍ ആടിനെ അറുത്ത് ആരാധകര്‍. ദേവര സിനിമയുടെ റിലീസിന്റെ ആദ്യ ദിവസം തിയറ്റര്‍ പരിസരത്താണ് ജനക്കൂട്ടത്തിനിടയില്‍ കുറച്ചുപേര്‍ ചേര്‍ന്ന് ആടിനെ വെട്ടിയത്. ശേഷം ആരവങ്ങളോടെ സിനിമയുടെ പോസ്റ്ററിനടുത്തേക്ക് നീങ്ങുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. 

കയ്യില്‍ രക്തവുമായി സിനിമയുടെ ആദ്യ ദിനം ആഘോഷിക്കുന്ന ആരാധകരെയും വിഡിയോയില്‍ കാണാം. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ എന്‍ ടി ആറിന്റെ പിറന്നാളിനും പൊതുയിടത്തില്‍ ആടിനെ അറുത്ത് ആരാധകര്‍ ആഘോഷിച്ചത് വാര്‍ത്തയായിരുന്നു.

പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കും വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം ഒരുക്കിയിട്ടുള്ളത്. എന്‍ടിആര്‍ ആരാധകരെയും സാധാരണ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ദേവര എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നേരത്തെ പുറത്തിറങ്ങിയ ദേവരയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്. 

കൊരട്ടല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

 

Fans Burning NTR Cutout Outside Hyderabad Theatre after the Initial Poor Ratings & Bad Talk for the Movie #Devara ! pic.twitter.com/QGzykbUZfW

— Raees???? (@RaeesHere_) September 27, 2024
Read more topics: # ദേവര
Jr NTRs As Devara Relese

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക