Latest News

റീല്‍സില്‍ ട്രെന്‍ഡാവാന്‍ ഇനി ദാവൂദിയും; ദേവരയിലെ രണ്ടാം ഗാനം പുറത്ത്; ഇത് എവിടെയോ കേട്ടതുപോലെ ഉണ്ടല്ലോയെന്ന് സോഷ്യല്‍ മീഡിയയും റീല്‍സില്‍ ട്രെന്‍ഡാവാന്‍ ഇനി ദാവൂദിയും 

Malayalilife
 റീല്‍സില്‍ ട്രെന്‍ഡാവാന്‍ ഇനി ദാവൂദിയും; ദേവരയിലെ രണ്ടാം ഗാനം പുറത്ത്; ഇത് എവിടെയോ കേട്ടതുപോലെ ഉണ്ടല്ലോയെന്ന് സോഷ്യല്‍ മീഡിയയും റീല്‍സില്‍ ട്രെന്‍ഡാവാന്‍ ഇനി ദാവൂദിയും 

ജൂനിയര്‍ എന്‍ടിആര്‍ നായകനായകുന്ന ദേവരയിലെ രണ്ടാം ഗാനമെത്തി.കഴിഞ്ഞ ദിവസം പുറത്തുവിട്ട ദാവൂദി എന്ന ഗാനം റീല്‍സുകളില്‍ ട്രെന്‍ഡിങ്ങ് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.ചടുലമായ നൃത്തച്ചുടുകളും ബീറ്റുകളുമാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.പുറത്തിറങ്ങി ആദ്യ 24 മണിക്കൂര്‍ പിന്നിടും മുന്‍പെ ഒരു കോടിയിലധികം പ്രേക്ഷകരെയാണ് ഗാനം സ്വന്തമാക്കിയത്. എന്‍ടിആറിന്റെ സിഗ്‌നേച്ചര്‍ സ്റ്റെപ്പുമായാണ് ദേവരയിലെ ഗാനമെത്തുന്നത്. എന്‍ടിആറിനൊപ്പം ഗംഭീര പ്രകടനമാണ് ജാന്‍വി കപൂറും കാഴ്ച വച്ചിരിക്കുന്നത്.അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഗാനം നകാഷ് അസീസും ആകാശയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. തെലുങ്കു വരികള്‍ ഒരുക്കിയത് രാമജോഗയ്യ ശാസ്ത്രിയാണ്. തമിഴ്, തെലുങ്കു, മലയാളം, കന്നട, ഹിന്ദി ഭാഷകളില്‍ ട്രാക്ക് ഇറങ്ങിയിട്ടുണ്ട്. എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 

അതേ സമയം ഗാനത്തിന് അനിരുദ്ധ് ബീസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി ചെയ്ത അറബിക്ക് കുത്ത് ഗാനത്തിന്റെ ചില സാമ്യങ്ങളുണ്ട് എന്ന കമന്റും വീഡിയോയ്ക്ക് അടിയില്‍ വരുന്നുണ്ട്.ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.യുഎസില്‍ അടക്കം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. 

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. തെലുങ്കില്‍ വരാനിരിക്കുന്ന ചിത്രങ്ങളൂടെ കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്നാണ് ദേവര പാര്‍ട്ട് 1.2024 ഒക്ടോബര്‍ 10 ആണ് ചിത്രത്തിന്റെ റിലീസ് തീയതി.ജൂനിയര്‍ എന്‍ടിആറിന്റെ കരിയറിലെ 30-ാം ചിത്രാണ് ദേവര


 

Read more topics: # ദേവര
Devara Part 1 song Daavudi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക