Latest News

ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4 കെ അറ്റ്‌മോസ് പതിപ്പ് അണിയറയില്‍; പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം പങ്ക് വച്ച് സിബി മലയില്‍ 

Malayalilife
topbanner
 ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4 കെ അറ്റ്‌മോസ് പതിപ്പ് അണിയറയില്‍; പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം പങ്ക് വച്ച് സിബി മലയില്‍ 

മോഹന്‍ലാല്‍ നായകനായി 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതന്‍. ഇപ്പോള്‍ അന്ന് തീയറ്ററില്‍ ഫ്‌ലോപ്പായ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ദേവദൂതന്റെ സംവിധായകനായ സിബി മലയില്‍.

ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് 4 K അറ്റ്‌മോസ് പതിപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പിലാണ് സിബി മലയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ റീറിലീസ് എന്നായിരിക്കുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും മോഹന്‍ലാല്‍ ഫാന്‍സിനെ ആവേശത്തിലാക്കിയിരിക്കുകയാണ് വാര്‍ത്ത

നിരവധി പേരാണ് ചിത്രം വീണ്ടും എത്തുന്നതില്‍ സന്തോഷം പങ്കുവച്ചത്. സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുകയാണ് എന്നാണ് കമന്റുകള്‍. സിബി മലയിലിന് ചില നിര്‍ദേശങ്ങളും ചിലര്‍ നല്‍കുന്നുണ്ട്. കുറച്ച് റീ എഡിറ്റിംഗ് കൂടി ചെയ്താല്‍ നന്നായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്.

മിസ്റ്ററി ഹൊറര്‍ ചിത്രമായാണ് ദേവദൂതന്‍ എത്തിയത്. ഒരു കോളജിനെ പശ്ചാത്തലമാക്കി ഒരുക്കി ചിത്രത്തില്‍ ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദിഷ് തുടങ്ങിയവര്‍ അഭിനയിച്ചു. രഘുനാഥ് പലേരിയാണ് തിരക്കഥ. വിദ്യാസാഗറിന്റെ ?ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Read more topics: # ദേവദൂതന്‍
devadoothan 4k remaster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES