Latest News

റീ റിലീസില്‍ സൂപ്പര്‍ഹിറ്റായി 'ദേവദൂതന്‍'; മോഹന്‍ലാല്‍ ചിത്രം അന്‍പതാം ദിവസത്തിലേക്ക്; ചിത്രം പ്രദര്‍ശനം തുടരുന്നു

Malayalilife
റീ റിലീസില്‍ സൂപ്പര്‍ഹിറ്റായി 'ദേവദൂതന്‍'; മോഹന്‍ലാല്‍ ചിത്രം അന്‍പതാം ദിവസത്തിലേക്ക്; ചിത്രം പ്രദര്‍ശനം തുടരുന്നു

ന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്ര വിജയവുമായി ദേവദൂതന്‍ അന്‍പതാം ദിവസത്തിേലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകള്‍ പിന്നിടുമ്പോള്‍ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി റിലീസ് തുടരുകയാണ്. പ്രദര്‍ശനത്തിനൊപ്പം തന്നെ മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോട്ടുകളെ പിന്നിലാക്കുകയും ചെയ്തു എന്നതാണ് റിപ്പോര്‍ട്ട്.

കേരളത്തിന് പുറേമേ ജി.സി.സി, തമിഴ്‌നാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സര്‍ ആയി മാറിയിരിക്കുകയാണ് ദേവദൂതന്‍. വിജയത്തിനപ്പുറം മിന്നും ജയത്തിന്റെ മധുരത്തിലാണ് ചിത്രത്തിന്‍ൈറ താരങ്ങളും അണിയറ പ്രവര്‍ത്തകരും.

ലോക സിനിമകളോട് കിടപിടിക്കുന്ന കണ്ടന്റ് ക്വാളിറ്റിയുമായിട്ടാണ് 2000ല്‍ ദേവദൂതന്‍ റിലീസ് ചെയ്തത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിത്രം പരാജയപ്പെട്ടു. ആ ചിത്രമാണ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നതും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നതും.

നിറസദസില്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്ന 'ദേവദൂതന്‍' ഒരു വിസ്മയമായി തുടരുകയാണ്. കോവിഡ് കാലത്തായിരുന്നു പ്രേക്ഷകര്‍ ദേവദൂതനെ മറ നീക്കി പുറത്തെത്തിച്ചത്. ചിത്രത്തിന്റെ സാങ്കേതികതയും പാട്ടുകളും സീനുകളുമെല്ലാം ചര്‍ച്ചയായതോടെ റീ റിലീസ് എന്ന ചിന്തയിലേക്ക് അണിയറ പ്രവര്‍ത്തകരും സിനിമ പ്രേമികളും ഒരുപോലെ എത്തി.

അങ്ങനെ ദേവദൂതന്‍ വീണ്ടും തീയറ്ററില്‍ എത്തിക്കാനുള്ള അവസരം  'ഹൈ സ്റ്റുഡിയോസ്' എന്ന സ്ഥാപനത്തിന്റെയും അതിന്‍െ ടീമിന്റേയും കൈകളിലെത്തി. എത്ര മനോഹരമായിട്ടാണ് ദേവദൂതനെ 4K ഡോള്‍ബി അറ്റ്‌മോസ്ലേക്ക് റിമാസ്റ്റര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത് ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെനിര്‍മ്മാണം. സന്തോഷ് .സി. തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര, സുജാത,എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം:മുത്തുരാജ്, ഗിരീഷ്‌മേനോന്‍, കോസ്റ്റ്യൂംസ്: എ.സതീശന്‍ എസ്.ബി.,മുരളി, മേക്കപ്പ്: സി.വി. സുദേവന്‍, സലീം, കൊറിയോഗ്രാഫി: കുമാര്‍ശാന്തി,സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യന്‍, ഗിരീഷ് .കെ.മാരാര്‍, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണന്‍, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ്സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്, വി എഫ് എക്‌സ്: മാഗസിന്‍ മീഡിയ, കളറിസ്റ്റ്:

സെല്‍വിന്‍ വര്‍ഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷന്‍:കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, ടൈറ്റില്‍സ് : ഷാന്‍ ആഷിഫ് (ഹൈസ്റ്റുഡിയോസ്), മാര്‍ക്കറ്റിംഗ്: ഹൈപ്പ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്,സ്റ്റില്‍സ്: എം.കെ. മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ്, റീഗെയ്ല്‍, ലൈനോജ് റെഡ്ഡിസൈന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Read more topics: # ദേവദൂതന്‍
devadoothan has completed 50 days

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES