24 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററിനെ ഇളക്കിമറിച്ച് ദേവദൂതന്‍; ചിത്രം ആഗോളതലത്തില്‍ നേടിയത് 3.2 കോടി രൂപ; മറികടന്നത് സ്ഫടികത്തിന്റെ ലൈഫ്‌ടെ കളക്ഷന്‍

Malayalilife
 24 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററിനെ ഇളക്കിമറിച്ച് ദേവദൂതന്‍; ചിത്രം ആഗോളതലത്തില്‍ നേടിയത് 3.2 കോടി രൂപ; മറികടന്നത് സ്ഫടികത്തിന്റെ ലൈഫ്‌ടെ കളക്ഷന്‍

24 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററിനെ ഇളക്കിമറിച്ച് മോഹന്‍ലാല്‍ ചിത്രം. മുമ്പ് തിയേറ്ററുകളില്‍ പരാജയപ്പെട്ട ഒരു സിനിമ 24 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ തിരുത്തിയത് ചരിത്ര റെക്കോര്‍ഡ്. ചിത്രം ആഗോളതലത്തില്‍ ഇതുവരെ 3.2 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മോഹന്‍ലാലിന്റെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സ്ഫടികം റീ റിലീസിന്റെ കലക്ഷനെയാണ് ദേവദൂതന്‍ മറികടന്നിരിക്കുന്നത്. സ്ഫടികം റീ റിലീസ് ചെയ്തപ്പോള്‍ 3.1 കോടി രൂപയായിരുന്നു ആഗോളതലത്തില്‍ നേടിയിരുന്നത്.

കേരള ബോക്‌സ്ഓഫിസില്‍ റി റിലീസിനെത്തി ഏറ്റവുമധികം കലക്ഷന്‍ നേടുന്ന മലയാള സിനിമയായി ദേവദൂതന്‍ മാറി. അതേസമയം രണ്ടാം വാരത്തിലേക്ക് കടന്ന ദേവദൂതന്റെ സ്‌ക്രീന്‍ കൗണ്ട് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. 100 ല്‍ നിന്ന് 143 സ്‌ക്രീനുകളിലേക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 

ശബ്ദ മിശ്രണത്തില്‍ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങള്‍ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങള്‍ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. 

കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more topics: # ദേവദൂതന്‍
devadoothan collection report

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES