Latest News

ആര്‍ക്കോ, ആരോടോ, എന്തോ പറയാനുണ്ട്'; മോഹന്‍ലാലിന്റെ 'ദേവദൂതന്‍' നാളെ മുതല്‍

Malayalilife
topbanner
 ആര്‍ക്കോ, ആരോടോ, എന്തോ പറയാനുണ്ട്'; മോഹന്‍ലാലിന്റെ 'ദേവദൂതന്‍' നാളെ മുതല്‍

ഫോര്‍ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന്‍ ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്.  സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദേവദൂതന്റെ ഫോര്‍ കെ വെര്‍ഷന്‍ ജൂലൈ 26ന് തിയറ്ററുകളില്‍ എത്തുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം വിശാല്‍ കൃഷ്ണമൂര്‍ത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണര്‍ത്തുകയാണ്. ജയപ്രദ, ജനാര്‍ദ്ദനന്‍, മരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.

വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. റീ മാസ്റ്റേര്‍ഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളില്‍ എത്തുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറാണ് ദേവദൂതന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേര്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും, വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആക്കം കൂട്ടുന്നു. 

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സന്തോഷ് .സി. തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രന്‍, എം. ജി ശ്രീകുമാര്‍, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്‌മേനോന്‍, കോസ്റ്റ്യൂംസ്: എ.സതീശന്‍ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവന്‍, സലീം, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യന്‍, ഗിരീഷ്.കെ.മാരാര്‍, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണന്‍, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്, വി എഫ് എക്‌സ്: മാഗസിന്‍ മീഡിയ, കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷന്‍:കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, ടൈറ്റില്‍സ് : ഷാന്‍ ആഷിഫ് (ഹൈസ്റ്റുഡിയോസ്), മാര്‍ക്കറ്റിംഗ്: ഹൈപ്പ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: എം.കെ. മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മോമെന്റ്‌സ്, റീഗെയ്ല്‍, ലൈനോജ് റെഡ്ഡിസൈന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # ദേവദൂതന്‍
Devadoothan Re Release

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES