ഇന്ത്യന്‍ സിനിമാ ലോകം ആഘോഷമാക്കിയ താരവിവാഹങ്ങളിലൊന്നായിരുന്നു ദീപിക-രണ്‍വീര്‍ വിഹാഹം. കഴിഞ്ഞ നവംബറിലായിരുന്നു ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരായത്. വിവാഹം ഉറപ്പിച്ചത് മുതല്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചവരായിരുന്നു ഇരുവരും.വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ തന്റെ ജീവിതത്തിലെ മറ്റൊരു കാര്യം ദീപിക വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്‍വീറുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാലുവര്‍ഷമായെന്നാണ് ദീപിക തുറന്ന് പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.ആദ്യം ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ടാണ് പ്രിയ നായിക ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങുമായുള്ള വിവാഹത്തീയതി നിശ്ചയിച്ച വിവരം പുറത്തു വിട്ടത്.