കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ദീപന്‍ മുരളി. അവതാരകനായും നിരവധി സീരിയലുകളിലൂടെയും മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018 ഏപ്രില്‍ 28നായിരുന്നു ദീപന്റെ വിവാഹം. സഹപ്രവര്‍ത്തകയായിരുന്ന മായയാണ് ദീപന്‍ വിവാഹം ചെയ്തത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ താന്‍ അച്ഛനായതിന്റെ സന്തോഷവും താരം പങ്കുവച്ചിരുന്നു. കുഞ്ഞിക്കാലുകളുടെയും കൈകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവച്ചത്. തന്നെ വിട്ടു പോയ തന്റെ അമ്മ തന്നെയാണ് മകളുടെ രൂപത്തില്‍ തങ്ങള്‍ക്ക് അരികിലേക്ക് എത്തിയതെന്ന് താരം പറഞ്ഞിരുന്നു. സരസ്വതിയെന്ന അമ്മയുടെ പേരിന്റെ അര്‍ഥം വരുന്ന മേധസ്വിനി എന്ന പേരാണ് മകള്‍ക്ക് ദീപന്‍ നല്‍കിയത്. കുഞ്ഞെത്തിയതിന് പിന്നാലെ മകളാണ് ദീപന്റെ ലോകം. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും ദീപന്‍ എല്ലായ്‌പ്പൊഴും പങ്കുവയ്ക്കാറുണ്ട്.
RECOMMENDED FOR YOU: