ബഷീര്‍ ബഷിയും കുടുംബവും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.ബിഗ് ബോസ് എന്ന ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ ബഷി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ബിഗ് സ്‌ക്രീനില്‍ സജീവമാകാന്‍ ഒരുങ്ങുന്ന ബഷീര്‍, കുടുംബസമേതം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുകയാണ്.
രണ്ട് ഭാര്യമാരാണ് ബഷിക്ക്. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികളുമുണ്ട്. ഇപ്പോഴിതാ തനിക്ക് മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ആദ്യ ഭാര്യ സുഹാനയോട് അക്കാര്യം പറഞ്ഞ് അനുവാദം വാങ്ങിയതിനെക്കുറിച്ച് തുറന്ന പറഞ്ഞിരിക്കുകയാണ് ബഷീര്‍ ബഷി.
'എനിക്ക് മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ഞാനത് സുഹാനയുടെ അടുത്ത് തുറന്ന് പറയുകയായിരുന്നു.സ്വാഭാവികമായും ആദ്യമത് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവള്‍ക്കും വിഷമം ഉണ്ടായിരുന്നു. അപ്പോള്‍ ഞാനവളോട് ചോദിച്ചു,? നീ കരച്ചിലും ബഹളമൊക്കെ ഉണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോകാതിരിക്കുമെന്ന് തോന്നുന്നുണ്ടോ?അങ്ങനെ അവള്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നും'- ബഷീര്‍ ബഷി പറഞ്ഞു.സുഹാനയോടുള്ള സ്‌നേഹത്തില്‍ ഒരു കുറവുപോലും ഞാന്‍ കാണിച്ചിട്ടില്ലെന്നും ബഷി പറഞ്ഞു.വിവാഹത്തിന് മഷൂറയുടെ വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പുണ്ടായിരുന്നെന്നും,? പിന്നീട് സുഹാന സമ്മതിച്ചാല്‍ വിവാഹം നടത്തിത്തരാമെന്ന് അവര്‍ പറയുകയായിരുന്നെന്നും താരം പറയുന്നു. മഷൂറയുടെ പിതാവ് നേരിട്ട് വന്ന് സുഹാനയോട് സംസാരിച്ച ശേഷമാണ് വിവാഹം നടത്തിത്തന്നതെന്നും ബഷീര്‍ പറഞ്ഞു.