സീമന്ദരേഖയില്‍ സിന്ദൂരവും കഴുത്തില്‍ മഞ്ഞ ചരടും; ദയ അശ്വതി വിവാഹിതയായോ എന്ന് പ്രേക്ഷകര്‍; ഒന്നും വ്യക്തമാക്കാതെ ദയയും..!!

Malayalilife
സീമന്ദരേഖയില്‍ സിന്ദൂരവും കഴുത്തില്‍ മഞ്ഞ ചരടും; ദയ അശ്വതി വിവാഹിതയായോ എന്ന് പ്രേക്ഷകര്‍; ഒന്നും വ്യക്തമാക്കാതെ ദയയും..!!


ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരം രജിത് കുമാറിനോട് കാണിച്ച അടുപ്പത്തിലൂടെ ഏറെ വിവാദങ്ങളില്‍ പെടുകയും ചെയ്തു. എന്നാല്‍ ഹൗസിനുള്ളില്‍ എപ്പോഴും കരയുന്ന ഒരു അയ്യോ പാവമായിരുന്ന ദയയെയല്ല ഹൗസിന് പുറത്തെത്തിയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത്. എന്തിനും ഏതിനും ബഹളമുണ്ടാക്കുന്ന ദയയായിരുന്നു പുറത്ത്. ഈ രീതി ദയയ്ക്ക് നിറയെ പൊങ്കാല വാങ്ങിക്കെടുത്തു. ഇപ്പോള്‍ ഒടുവിലായി പുറത്തെത്തിയ ദയയുടെ വീഡിയോ കണ്ട് ചില സംശയങ്ങള്‍ ഉണ്ടായിരിക്കുകയാണ് പ്രേക്ഷകര്‍ക്ക്. ദയയെ കുറിച്ചുള്ള പുതിയ ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് താരം ടിക് ടോക്കിലൂടെ പങ്കിട്ട ഒരു വീഡിയോയും, ഏറ്റവും ഒടുവിലായി ഏഷ്യാനെറ്റിന് നല്‍കിയ ഒരു വീഡിയോയും ചേര്‍ത്ത് വച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ബിഗ്ഗ്ബോസ് പുനഃസംപ്രേക്ഷണ എപ്പിസോഡുകള്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ദയ അശ്വതി എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചാനല്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയയാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ സംശയത്തിന് ആക്കം കൂട്ടിയത്. കാരണം ഏഷ്യാനെറ്റിന് നല്‍കിയ വീഡിയോയിലും താരത്തിന്റെ ടിക്ടോക്കില്‍ പങ്കുവെച്ച വീഡിയോയിലും ദയ നെറുകയില്‍ സിന്ദൂരം അണിഞ്ഞതായിട്ട് കാണാം. ദയ വിവാഹിതയായോ എന്ന സംശയമാണ് ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.

താന്‍ കോയമ്പത്തൂരില്‍ ആണ് ഉള്ളതെന്ന് പറയുന്നതും, കുടുംബവും ഒത്ത് വീഡിയോ കാണുകയാണ് എന്നു പറയുന്നതും. വീഡിയോയില്‍ താരം തലയില്‍ മുല്ലപ്പൂ ചൂടിയെത്തിയതും, കഴുത്തിലെ പുതിയ മഞ്ഞ ചരടും അങ്ങനെയെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ദയ അശ്വതിയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തില്‍ എത്തുന്നത്. മാത്രമല്ല കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് താരം ടിക് ടോക്കില്‍ പങ്കിട്ട വീഡിയോയില്‍ സീമന്ദ രേഖയില്‍ നിറയെ കുങ്കുമം വച്ച് അതിസുന്ദരിയായിട്ടാണ് താരം എത്തിയതും അന്ന് മുതല്‍ വിവാഹിത ആയോ എന്ന സംശയം ആരാധകര്‍ പങ്ക് വച്ചിരുന്നു.

എന്തായാലും വീഡിയോയില്‍ കാണുന്നത് യാഥാര്‍ത്ഥ്യമാണോയെന്നും. ദയയുടെ വിവാഹം കഴിഞ്ഞോ എന്നും ഇതുവരെയും വ്യക്തമായിട്ടില്ല. താരം ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.

Read more topics: # daya aswathy,# daya new video
daya aswathy is getting married fans raises questions on social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES