Latest News

10 വര്‍ഷം കഴിഞ്ഞ് എന്ന് പറയാന്‍ മാഷിന്റെ പ്രായം 25 അല്ല 51 ഒന്നാണ്; രജിത് കുമാറിന്റെ വിവാഹത്തെക്കുറിച്ച് പ്രതികരണവുമായി ദയ അശ്വതി

Malayalilife
  10 വര്‍ഷം കഴിഞ്ഞ് എന്ന് പറയാന്‍ മാഷിന്റെ പ്രായം 25 അല്ല 51 ഒന്നാണ്; രജിത് കുമാറിന്റെ വിവാഹത്തെക്കുറിച്ച് പ്രതികരണവുമായി ദയ അശ്വതി

സോഷ്യല്‍മീഡിയയില്‍ സജീവമായ ദയ അശ്വതി ബിഗ്‌ബോസിലെത്തിയ ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ ഒറ്റയാനായിരുന്ന രജിത്തിനോട് സൗഹൃദം സ്ഥാപിച്ചതോടെ ദയയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. രജിത്തിനോട് പ്രേമമാണോ സൗഹൃദമാണോ ദയക്കുള്ളത് എന്ന ആര്‍ക്കും തിരിച്ചറിയാനായില്ലായിരുന്നു. ഇതോടെ ദയയെയും രജിത്ത് അടുപ്പിക്കാതെയായി. ഇടയ്ക്ക് രണ്ടാം വിവാഹത്തെകുറിച്ച് രജിത്ത് വെളിപ്പെടുത്തിയിരുന്നു. തന്റെ ഭാര്യയായി എത്തുന്ന വ്യക്തിക്ക് ഡിഗ്രികളും വിദ്യാഭ്യാസവും വേണമെന്ന് രജിത്ത് പറഞ്ഞിരുന്നു. ഇപ്പോള്‍ രജിത്തിന്റെ രണ്ടാം വിവാഹവാര്‍ത്തയോടുളള ദയയുടെ പ്രതികരണമാണ് വൈറലാകുന്നത്. ഫേസ്ബുക്ക് കുറപ്പിലൂടെയാണ് ദയ രംഗത്തെത്തിയിത്.

ഹായ് മാഷേ സുഖമാണോ?. ഈ പോസ്റ്റ് മാഷിന് ഉള്ളതാണ് നമ്മള്‍ തമ്മില്‍ പരിചയം ബിഗ്ഗ് ബോസ്സ് ഹൗസില്‍ മാത്രമാണ്. മാഷിനെ ഒത്തിരി ഞാന്‍ ഇഷ്ട്ടപെട്ടിരിന്നു ആരാധിച്ചിരുന്നു. എനിക്ക് എല്ലാം തുറന്നു പറയാനുള്ള നല്ലൊരു സുഹൃത്തായിട്ട് മാഷിനെ ഞാന്‍ കണ്ടത്. ഞാന്‍ ആ വീട്ടില്‍ നില്‍ക്കുന്ന സമയത്തെല്ലാം മാഷിന്റെ വിജയം മാത്രം പ്രതീക്ഷിച്ച് നിന്ന ഒരു വ്യക്തിയായിരുന്നു ഈ ഞാന്‍, കാരണം ഇഷ്ട്ടമായതുകൊണ്ട് തന്നെ ,,ഇത്രയും അധികം നാള്‍ ഞാന്‍ മാഷിന്റെ ഒപ്പം നില്‍ക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ദൈവം എന്നത് ജനങ്ങളുടെ രൂപത്തില്‍ എന്നെ അവിടെ പിടിച്ചു നിര്‍ത്തി എന്നുപറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ഇതിനകം തന്നെ വൈറല്‍ ആയിട്ടുണ്ട്.

പ്രേമത്തിന് കണ്ണില്ല, മൂക്കില്ല, വയസ്സില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിന് ഒരു വകതിരിവ് വേണം എന്ന് മാഷ് എന്നോട് പറഞ്ഞത് ഒരു പക്ഷെ എന്റെ വിദ്യാഭ്യസത്തെ കുറിച്ചും അറിവില്ലായ്മയെ കുറിച്ചും ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു,,,, ഒരിക്കലും ഇനി പെണ്ണ് കെട്ടത്തില്ല എന്ന് പറഞ്ഞ മാഷ് ബിഗ്ഗ് ബോസ്സ് ഷോയില്‍ നിന്നും പുറത്തിറങ്ങി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്ന് പറഞ്ഞത് ഞാന്‍ കേട്ടു സന്തോഷം,,, കെട്ടുന്ന പെണ്ണിന് മിനിമം ഡിഗ്രി വേണം എന്നതും കേട്ടു,,, ഞാന്‍ ഒന്നു പറയുന്നു മാഷേ മനസ്സില്‍ തൊട്ട് വേദനയോടെ ഞാന്‍ പറയുകയാണ് ,മാഷേ ,ഒരു കുടുംബം നയിക്കാനും വകതിരുവുകിട്ടാനും ഒരു കുടുംബിനിക്ക് വേണ്ടത് ഡിഗ്രിയൊന്നുമല്ല. ഡിഗ്രി പഠിച്ച ഒരു സ്ത്രീക്ക് മാത്രമെ കുടുംബം നോക്കാനുള്ള വകതിരിവ് ഉണ്ടാവൂ എന്ന മാഷിന്റെ ചിന്ത ആദ്യം മാറ്റണം എന്നും ദയ പോസ്റ്റിലൂടെ പറയുന്നു.

പിന്നെ ഒരു കാര്യം പറയട്ടെ ഒരു സമൂഹ്യസേവകന്‍ സ്വന്തം കുടുബം സേവിക്കാന്‍ ആദ്യം പഠിക്കണം എന്നിട്ട് സമൂഹത്തെ സേവിക്കണം. നമ്മളുടെ ജീവിതം കണ്ട് സമൂഹത്തിലെ ഒരോരുത്തരും  ജീവിതം പഠിക്കണം ഇതിനൊന്നും പറ്റാത്തവര്‍ ഈ പണിക്ക് നില്‍ക്കരുത് ആദ്യം വിവാഹം കഴിക്കില്ല പിന്നെ വിവാഹം കഴിക്കുന്നുണ്ട് ഇനിയും വാക്ക് മാറ്റരുത് മാഷെ, വാക്ക് മാറ്റുന്നത് എന്നെ പോലൊരു ഡിഗ്രി ഒന്നും ഇല്ലാത്ത സാധാര സ്ത്രീക്ക് പ്രശ്‌നമല്ല. പക്ഷെ മാഷിനെപ്പോലെ ഉള്ള ഒരു ഡോക്ടറേറ്റ് നേടിയ കോളജ് അദ്ധ്യാപകനും അറിവിന്റെ പുസ്തകവുമായ ഒരു സാമൂഹ്യസേവനം ചെയ്യുന്ന പച്ചയായ മനുഷ്യനും ദൈവത്തിന്റെ സ്വന്തവും ജനങ്ങളുടെ സ്വന്തവുമായ അങ്ങേക്ക് ചേരത്തില്ല എന്നും ദയ പറയുന്നു.

എത്രയും പെട്ടെന്ന് ഒരു ഡിഗ്രികാരിയെ കെട്ടി ഒരു നല്ല കുടുംബ ജീവിതം മാഷിന് നയിക്കാനാകട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു,, ഇനിയും താമസിക്കരുത് 51 വയസ്സ് ഇപ്പോള്‍ തന്നെ ഉണ്ട് മറക്കരുതേ മാഷേ,,,,, ഇനിയും 10 വര്‍ഷം കഴിഞ്ഞ് എന്ന് പറയാന്‍ മാഷിന്റെ പ്രായം 25 അല്ല 51 ഒന്നാണ്. പിന്നെ ഞാന്‍ പറഞ്ഞപോലെ ആകും പ്രേമത്തിന് വയസ്സില്ല എന്ന് പറയുമ്പോലെ വിവാഹത്തിന് പ്രായമില്ലാ എന്ന് എന്നെ കൊണ്ട് മാത്രമല്ല മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കരുത് മാഷേ, എന്ന് പറഞ്ഞുകൊണ്ടാണ് ദയ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം പോസ്റ്റ് പങ്ക് വച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു

 

daya aswathy respons on rajith kumar marriage news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക