മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ചിപ്പി. നിര്‍മാതാവ്, സംവിധായകന് എന്നീ നിലകളിലെല്ലാം പ്രശസ്തനായ എം രഞ്ജിത്ത് ആണ് ചിപ്പിയുടെ ജീവിതപാതി. 2001 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ 23ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ചിപ്പിയുടെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.
മോഹന്‍ലാലും എല്‍ 360 സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് വിവാഹവാര്‍ഷികം ആഘോഷമാക്കിയത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മിക്കുന്നത്. മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.