കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. അതിന്റെ ഇടക്കാണ് കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പതമാക്കി സംവിധായകന്‍ വിനയന്റെ ചാലകുടിക്കാരന്‍ ചങ്ങതി സിനിമയായി എത്തുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്‌സിലെ വിവാദ രംഗങ്ങള്‍ കണക്കിലെടുത്താണ് സിബിഐ സംവിധായകന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. താന്‍ ഇത് പ്രതീക്ഷച്ചതാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നും വിനയന്‍ മനോരമ ഓണ്‍ലൈനിനോട് വ്യക്തമാക്കി.
മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വിളിച്ചിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മണിയുടെ മരണം ഒരു കൊലപാതകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ക്ലൈമാക്‌സ് സംബന്ധിച്ച് തനിക്ക് പറയാനുള്ളത് അന്വേഷണസംഘത്തെ അറിയിക്കുവെന്ന് വിനയന്‍ പറഞ്ഞു.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ കലാഭവന്‍ മണിയുടെ ജീവചരിത്രമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മണിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണിത്,' വിനയന്‍ വ്യക്തമാക്കി. 'മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാന്‍ കഴിയില്ല. ക്ലൈമാക്‌സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്. പക്ഷേ, ആ രംഗം തിയറ്ററുകളില്‍ വലിയ പ്രഭാവം സൃഷ്ടിക്കുന്നു. സിനിമ കണ്ടവര്‍ ഇതു സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം. സത്യസന്ധമായ ഒരു കഥ പറച്ചിലാണ് സിനിമയിലുള്ളത്. ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്,' വിനയന്‍ വിവാദരംഗത്തെക്കുറിച്ച് മനസ് തുറന്നു.
സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ബുധനാഴ്ചയാകും അന്വേഷണസംഘത്തിനു മുന്നില്‍ വിനയന്‍ ഹാജരാകുക. സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ രാജമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ടിരിക്കുന്നത്. മണിയുടെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കരിയറില്‍ മണിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പരാമര്‍ശിക്കുന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും വലിയ ചര്‍ച്ചയായിരുന്നു.