മലയാളത്തിലെ മുന്‍നിര താരങ്ങളാണ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും. മൂവരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഇവര്‍ അടുത്ത സുഹൃത്തുക്കളും കൂടിയാണ്. ഇന്നാണ് പൃഥ്വിരാജിന്റെ 38ാം പിറന്നാള്‍ ഈ ദിവസം ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആഘോഷമാക്കി മാറ്റുകയാണ്. ഇപ്പോള്‍ പ്രിയപ്പെട്ട പൃഥ്വിക്ക് ആശംസകള്‍ നേര്ന്നെത്തിയിരിക്കയാണ് ജയസൂര്യയും ചാക്കോച്ചനും.
പിറന്നാളാശംസകള്‍ പൃഥി, ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയില്‍ നിന്നും. സിനിമാ മേഖലയിലെ സകലകലാവല്ലഭന് എന്നാണ് ഇസക്കുട്ടനെ എടുത്തുകൊണ്ട് നില്ക്കുന്ന പൃഥ്വിരാജിന്റെ ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബന് കുറിച്ചത്. ഇതിന് നന്ദി പറഞ്ഞ് പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത്ഡേ ഡാ എന്നാണ് പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യ കുറിച്ചത്. ഭാര്യ സരിതയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് ഇത്. താങ്ക്യൂ ജയേട്ടാ എന്നാണ് പൃഥ്വി ചിത്രത്തിന് നല്‍കിയിരിക്കുന്ന മറുപടി.