Latest News

കുഞ്ഞ് ഇസഹാഖിനെ വാരിയെടുത്തും ഉമ്മവച്ചും താരങ്ങള്‍; ഇസക്കുട്ടന്റെ ക്യൂട്ട് ചിത്രങ്ങള്‍

Malayalilife
 കുഞ്ഞ് ഇസഹാഖിനെ വാരിയെടുത്തും ഉമ്മവച്ചും താരങ്ങള്‍; ഇസക്കുട്ടന്റെ ക്യൂട്ട് ചിത്രങ്ങള്‍

ലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍ ഇപ്പോള്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനാണ്.. ഒരു പക്ഷേ ചാക്കോച്ചന്റെ ജീവിതത്തിലേക്ക് 14 വര്‍ഷം കാത്തിരുന്നത് എത്തിയ അതിഥി ആയതുകൊണ്ടാകും മലയാളികളും ഇസുക്കുട്ടനെ നെഞ്ചോട് ചേര്‍ക്കുന്നത്. തന്റെ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഇസഹാക്കെന്ന് ചാക്കോച്ചന്‍ തന്നെ മകന്റെ ജനനത്തിന് പിന്നാലെ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്.

നിരവധി ചികിത്സകള്‍ക്കും കണ്ണീരിനും നേര്‍ച്ചകള്‍ക്കുമൊടുവിലാണ് ചാക്കോച്ചനും പ്രിയയും ഇസഹാക്ക് ജനിച്ചത്. നീണ്ട 14 വര്‍ഷം ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ അനുഭവിച്ച ദുഖം അടുത്ത സുഹൃത്തുകള്‍ മാത്രമാണ് അറിഞ്ഞിരുന്നത്. ഇസഹാക്ക് ജനിച്ച ശേഷമാണ് ഒരു കുഞ്ഞിന് വേണ്ടി തങ്ങള്‍ സഹിച്ച ത്യാഗങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്.

ആരാധകര്‍ക്ക് മകനോടുള്ള ഇഷ്ടം അറിയാവുന്നതിനാല്‍ തന്നെ ഇസുക്കുട്ടന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇസക്കുട്ടന്‍ ചെയ്യുന്ന ഓരോ പുതിയ കാര്യങ്ങളും കുഞ്ചാക്കോബോബന്‍ പകര്‍ത്താറുണ്ട്. മിക്ക ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ലോക്ഡൗണ്‍ കാലത്ത് കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാന്‍ സമയം  കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ചാക്കോച്ചന്‍.

ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത് സഹതാരങ്ങളും ആരാധകരും ആഘോഷമാക്കിയിരുന്നു. മിക്ക താരങ്ങളും ഇസ്സക്കുട്ടനെ കാണാനായി എത്തിയിരുന്നു. 14 വര്‍ഷത്തെ ഇവരുടെ കാത്തിരിപ്പിനെയും ചികിത്സയെയും കുറിച്ച് അറിയുന്നവരാണ് എല്ലാവരും. ഇപ്പോള്‍ ചാക്കോച്ചന്റെ ഷൂട്ടിങ് സെറ്റുകളിലും നയന്‍താരയും ഇസാക്കും എത്താറുണ്ട്. കഴിഞ്ഞ ദിവസം നയന്‍താരയുടെ ഒക്കത്തിരിക്കുന്ന ഇസഹാക്കിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. നിരവധി താരങ്ങളോടൊപ്പമുളള ഇസഹാക്കിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉളളത്.


 

Read more topics: # chackochan,# son izhahaak,# cute pictures
chackochan son izhahaak cute pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക