മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അങ്കിൾ എന്ന ചിത്രത്തിന് ശേഷം നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നായിക പ്രാധാന്യമുള്ള ചിത്രമാണ് അടുത്തതെതന്നാണ്സൂചന. മൂന്നാർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
പുതിയ ചിത്രത്തിലേക്ക് അനുയോജ്യയായ നായികയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ജോയ് മാത്യു പ്രതികരിച്ചു. രണ്ട് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി, ഉടലാഴം, സ്ഥലം എന്നിവയാണ് ജോയി മാത്യുവിന്റെ മറ്റ് ചിത്രങ്ങൾ.