വേര്‍പിരിഞ്ഞ അച്ഛനമ്മമാരുടെ ഏക മകള്‍; നാല് പുരുഷന്‍മാര്‍ ജീവിതത്തിലുണ്ടായെങ്കിലും എല്ലാവര്‍ക്കും വേണ്ടത് പണമായിരുന്നു; രേഖയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥ..!

Malayalilife
topbanner
 വേര്‍പിരിഞ്ഞ അച്ഛനമ്മമാരുടെ ഏക മകള്‍; നാല് പുരുഷന്‍മാര്‍ ജീവിതത്തിലുണ്ടായെങ്കിലും എല്ലാവര്‍ക്കും വേണ്ടത് പണമായിരുന്നു; രേഖയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥ..!

 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടില്‍ പത്മാവതി എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. ദിവസങ്ങള്‍ക്ക് മുമ്പ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതത്തെയും ഗോസിപ്പുകളെയും പറ്റി താരം പറഞ്ഞിരുന്നു. ഇപ്പോള്‍ കണ്ണീരുപൊടിയുന്ന താരത്തിന്റെ ജീവിതത്തപറ്റിയും വിവാഹജീവിതങ്ങള്‍ക്ക് സംഭവിച്ചത് എന്തെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

മിനിസ്‌ക്രീനിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്് രേഖ രതീഷ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ ശ്രദ്ധേയ കഥാപാത്രമായിട്ടാണ് താരം ഇപ്പോള്‍ തിളങ്ങുന്നത്. ബിഗ്‌സ്‌ക്രീനിലൂടെയാണ് അഭിനയം ആരംഭിച്ചത് എങ്കിലും മിനിസ്‌ക്രീനിലാണ് താരം തിളങ്ങിയത്. സീരിയലില്‍ തിളങ്ങി നല്‍ക്കുന്ന താരങ്ങളുടെ കുടുംബജവിതവും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ നിരവധി തവണ വിവാദങ്ങളും വിമര്‍ശനങ്ങളും കാരണം ചര്‍ച്ചയായതാണ് രേഖയുടെ ജീവിതം, നിരവധി തവണ വിവാഹിതായായ എന്ന നിലയ്ക്കാണ് രേഖയുടെ പേര് പലപ്പോഴും ചര്‍ച്ചയായത്. എന്നാലിപ്പോള്‍ തന്റെ കുടുംബജീവിതത്തെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും രേഖ തുറന്നു പറഞ്ഞിരിക്കയാണ്.

അഭിനയിക്കാന്‍ താല്‍പര്യമില്ലെങ്കിലും ഒടുവില്‍ അഭിനയത്തിലെത്തപ്പെട്ട ആളാണ് രേഖ. സിനിമാമേഖലയുമായി ബന്ധപ്പെട്ട പ്രര്‍ത്തിച്ചവരായിരുന്നു രേഖയുടെ മാതാപിതാക്കള്‍. ഇടയ്ക്ക് വച്ച് അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് വല്ലാത്ത അരക്ഷിതാവസ്ഥ രേഖ അനുഭവിച്ചു. 18 വയസില്‍ നല്ലൊരു സിനിമയില്‍ അവസരം ലഭിച്ചെങ്കിലും കാമുകനെ വിവാഹം കഴിക്കാനായി രേഖ ആ ഓഫര്‍ നിരസിച്ചു. പക്ഷേ ആ ബന്ധത്തിന്റെ ആയുസ് വെറും മാസങ്ങളായിരുന്നു. കുടുംബിനിയായി ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ജീവിതത്തില്‍ നാലോളം പുരുഷന്‍മാര്‍ എത്തിയെങ്കിലും ആദ്യത്തെ കാമുകനെ മാത്രമായിരുന്നു ഉള്ളുതുറന്ന് സ്‌നേഹിച്ചത്. എല്ലാവര്‍ക്കും വേണ്ടത് പണം മാത്രമായിരുന്നു. ആരും തന്നെ സ്‌നേഹിച്ചില്ല.  ഒരു കാര്യവുമില്ലാതെയാണ് അവര്‍ വേണ്ട എന്നു പറഞ്ഞു പോയത്. 'എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്' എന്നു മാത്രം ആരും പറഞ്ഞില്ലെന്ന് വേദനയോടെ രേഖ പറയുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി തന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. എട്ടുവയസുള്ള അയാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. കഥകളുണ്ടാക്കുന്നവര്‍ തന്റെ കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുതെന്ന് രേഖ പററയുന്നു.

വ്യക്തി ജീവിതത്തില്‍ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍. അതൊക്കെ അബദ്ധങ്ങളായിരുന്നു. എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു

Read more topics: # seria,# cinema,# actress,# rekha ratheesh,# real life story
serial cinema actress rekha ratheesh real life story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES