Latest News

ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതില്‍ ഏറ്റവും വിനീതയും മധുരമായി സംസാരിക്കുന്നവളും പാവവുമായ നടിയ്ക്ക് ജന്മദിനാശംസകളെന്ന് കുറിച്ച് ജൂഡ്; ചെയ്യുന്ന ഓരോ കാര്യത്തിലും, ആവേശത്തിലും ധൈര്യത്തിലും അച്ഛന് വലിയ അഭിമാനമെന്ന് മോഹന്‍ലാല്‍; വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകളുമായി താരങ്ങളും

Malayalilife
 ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതില്‍ ഏറ്റവും വിനീതയും മധുരമായി സംസാരിക്കുന്നവളും പാവവുമായ നടിയ്ക്ക് ജന്മദിനാശംസകളെന്ന് കുറിച്ച് ജൂഡ്; ചെയ്യുന്ന ഓരോ കാര്യത്തിലും, ആവേശത്തിലും ധൈര്യത്തിലും അച്ഛന് വലിയ അഭിമാനമെന്ന് മോഹന്‍ലാല്‍; വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകളുമായി താരങ്ങളും

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ സിനിമാ അരങ്ങേറ്റമാണ് 'തുടക്കം'. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വന്‍ ഹൈപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് വിസ്മയയുടെ മുപ്പത്തി നാലാം ജന്മദിനമാണ്. ജന്മദിനത്തില്‍ വിസ്മയയുടെ ചിത്രത്തിലെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.

ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിനീതയും മധുരമായി സംസാരിക്കുന്നവളും പാവവുമായ നടിയ്ക്ക് ജന്മദിനാശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളേ,' എന്നാണ് ജൂഡ് കുറിച്ചത്. 

അതേസമയം, വിസ്മമയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകള്‍. ഈ വര്‍ഷം മനോഹരമായ ഒരു പുതിയ തുടക്കത്തിന്റേതാണ്... നിന്റെ പുതിയ സ്വപ്നങ്ങള്‍ പൂവണിയുന്നതിനും സിനിമയിലേക്കുള്ള നിന്റെ ചുവടുവെപ്പുകള്‍ക്കും ഈ വര്‍ഷം സാക്ഷ്യം വഹിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീ കാണിക്കുന്ന താല്‍പ്പര്യത്തിലും ധൈര്യത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്.  ലോകം നിന്റെ കഴിവ് തിരിച്ചറിയുന്ന ഒരു വര്‍ഷമാകട്ടെ ഇത്. സ്‌നേഹത്തോടെ, അച്ഛന്‍,' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

എഴുത്തിന്റെയും വരകളുടെയും ലോകത്ത് നേരത്തെ തന്നെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വിസ്മയ. 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന വിസ്മയയുടെ കവിതാ സമാഹാരം വായനക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ തായ് ആയോധനകലയായ മുവായ് തായ്യില്‍ വിസ്മയ കാണിക്കുന്ന അര്‍പ്പണബോധവും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതാണ്. തന്റെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പല മേഖലകളില്‍ തെളിയിച്ച ശേഷമാണ് വിസ്മയ ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്.

അച്ഛന്റെയും സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തുന്ന വിസ്മയയെ വരവേല്‍ക്കാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്

birthday wish vismaya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES