മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഭദ്രന്‍. നാല്‍പതു വര്‍ഷങ്ങള്‍ അദ്ദേഹം സിനിമയില്‍ പൂറത്തിയാക്കിയിരിക്കുകയാണ്. ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുളളത്. ഇപ്പോഴിതാ ന്യൂഇയര്‍ ആഘോഷിച്ച് ഭദ്രന്‍ പങ്ക് വച്ച കുറിപ്പും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
എന്റെ പുതുവര്‍ഷത്തന്റെ തുടക്കം ലാലിന്റെ നാവില്‍ ഇരട്ടി മധുരം കൊടുത്തുകൊണ്ടായിരുന്നു.... എന്ന കുറിപ്പോടെയാണ് ഭദ്രന്‍ മോഹന്‍ലാല്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും ചിത്രങ്ങളില്‍ കാണാം.
ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികത്തിനെറ റിലീസിംഗിനെറ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളില്‍ ചിത്രത്തിന്റെ 4K വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെറിലീസിനോടനുബന്ധിച്ചുളള തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.