Latest News

ഒരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കാം അത്രയും നോവിച്ചു, പിന്നെ അമൃതയേയും: ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത് 

Malayalilife
 ഒരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കാം അത്രയും നോവിച്ചു, പിന്നെ അമൃതയേയും: ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത് 

ടന്‍ ബാലയ്ക്കെതിരെ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞാണ് അമൃത എത്തിയത്. ബാല ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് പലപ്പോഴും ആ വീട്ടില്‍ ചോര തുപ്പി കിടന്നിട്ടുണ്ട്. തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു. കള്ളം പറഞ്ഞാണ് തന്നെ വിവാഹം ചെയ്തത് എന്ന് അമൃത പങ്കുവച്ച വീഡിയോയില്‍ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്തുവന്നിരിക്കുകയാണ്. 

ബാലയുടെ ആദ്യ വിവാഹം ഒരു കര്‍ണാടക സ്വദേശിനിയുമായിട്ട് ആയിരുന്നു എന്ന് അമൃത പരാമര്‍ശിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നു. രണ്ടാമതായി അമൃതയും, അമൃതയുമായുള്ള വിവാഹമോചന ശേഷം ഡോക്ടര്‍ എലിസബത്തിനെയും ബാല വിവാഹം ചെയ്തു. എന്നാല്‍ ബാലയുടെ ഒഫീഷ്യല്‍ പേജുകളില്‍ എവിടെയും അമൃതയ്ക്ക് മുന്‍പുള്ള വിവാഹത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഹിമ നിവേദ് കൃഷ്ണ എന്ന പ്രൊഫൈലില്‍ നിന്നും ബാലയുടെ ആദ്യ വിവാഹമോചനത്തിന്റെ രേഖയുടെ ഒരു ഭാഗം പങ്കുവച്ചിട്ടുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

'ചന്ദന സദാശിവ എന്നൊരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കാം അത്രയും നോവിച്ച്, ഡിവോഴ്‌സ് ചെയ്തു.അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ, അമൃത എന്ന പത്തൊന്‍പതുകാരിയെ വിവാഹം ചെയ്ത ബാല കുമാര്‍ ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കില്‍ ബാല തിരുത്തട്ടെ. നിയമനടപടികള്‍ സ്വീകരിക്കട്ടെ. അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ?'' എന്നാണ് പോസ്റ്റിലെ വാക്കുകള്‍. 

ഈ കുറിപ്പ് അമൃത സുരേഷ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്റെ ഒരു പേജിന്റെ ഭാഗമാണ് പോസ്റ്റില്‍. ഇത് നടന്നിട്ടുള്ളത് 2008ല്‍ എന്നാണ് സൂചന. 2010ലായിരുന്നു ബാല അമൃതയെ വിവാഹം ചെയ്തത്. ബാലയുടേത് രണ്ടാം വിവാഹമാണെന്ന് താന്‍ അറിഞ്ഞത് പോലും വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു. പിതാവിന്റെ സുഹൃത്ത് കൂടിയായ സംഗീതസംവിധായകന്‍ രാജാമണിയാണ് ആ വിവരം കുടുംബത്തെ അറിയിച്ചത്. എങ്കിലും നിര്‍ബന്ധപ്രകാരം അമൃത ഈ വിവാഹം തന്നെ വേണമെന്ന് ശഠിച്ചു. ഒടുവില്‍ താന്‍ നേരിട്ട പീഡാനുഭവങ്ങള്‍ വീട്ടുകാരോട് പോലും പറയാതെ ഉള്ളില്‍ ഒതുക്കി എന്നാണ് അമൃത പറഞ്ഞത്‌
 

Read more topics: # ബാല അമൃത
balas first marriage record out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക