Latest News

ഭാര്യമാര്‍ക്കെല്ലാം ബാലയെ പേടി! ടിവിയിലോ സോഷ്യല്‍ മീഡിയയിലോ കാണുന്നയാളല്ല ബാല; അമൃതയ്ക്ക് നേരെയുണ്ടായത് ലൈംഗിക വൈകൃതങ്ങളും; എലിസബത്ത് ജീവന്‍ പേടിച്ചോടിയത് പലതവണ; വെളിപ്പെടുത്തലുമായി അമൃതയുടെ പി എ കുക്കു എനോല 

Malayalilife
 ഭാര്യമാര്‍ക്കെല്ലാം ബാലയെ പേടി! ടിവിയിലോ സോഷ്യല്‍ മീഡിയയിലോ കാണുന്നയാളല്ല ബാല; അമൃതയ്ക്ക് നേരെയുണ്ടായത് ലൈംഗിക വൈകൃതങ്ങളും; എലിസബത്ത് ജീവന്‍ പേടിച്ചോടിയത് പലതവണ; വെളിപ്പെടുത്തലുമായി അമൃതയുടെ പി എ കുക്കു എനോല 

മിഴ് സിനിമാ ലോകത്ത് ജയംരവിയും ഭാര്യ ആരതിയുമാണ് ചര്‍ച്ചാ വിഷയമെങ്കില്‍ മലയാള സെലിബ്രിറ്റി ലോകത്ത് ഇപ്പോള്‍ ബാലയും അമൃതയുമാണ് ചര്‍ച്ച. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമൃതയും ബാലയും തമ്മിലാണ് സമൂഹമാധ്യമങ്ങളിലൂടെ വാക്‌പോര് നടന്നത്. മാത്രമല്ല വ്യക്തിപരമായ പ്രശ്‌നം എന്നതിനപ്പുറത്തേക്ക് ഒരുമാനം ഈ വിഷയത്തിന് ഉണ്ടായിരുന്നില്ല. അമൃതയുടെയും ബാലയുടെയും മകളുടെ തുറന്നുപറയലോടെയാണ് ഇവരുടെ പ്രശ്‌നം വീണ്ടും ചര്‍ച്ചയായത്. പിന്നാലെ മകള്‍ക്ക് മറുപടിയുമായി ബാലയും തുടര്‍ന്ന് അമൃതയും തൊട്ടുപിന്നാലെ അമൃതയുടെ സഹോദരി അഭിരാമി കൂടി പ്രതികരണവുമായി രംഗത്ത് വന്നതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി.

എന്നാല്‍ വ്യക്തിപരമായ വിഷയം എന്നതില്‍ നിന്നുമാറി സംഭവത്തിന് മറ്റൊരുമാനം ലഭിച്ചിരിക്കുകയാണ്.അമൃതയുടെ പി എയായ കുക്കു എനോല നടത്തിയിരിക്കുന്നത് ബാലക്കെതിരെയുളള ഗുരുതരമായ വെളിപ്പെടുത്തലാണ്.സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അമൃത-ബാല വിഷയത്തെക്കുറിച്ചും എലിസബത്തിനെക്കുറിച്ചും കുക്കു തുറന്ന് പറഞ്ഞിരിക്കുന്നത്.സഹികെട്ട വേളയില്‍ എലിസബത്ത് അമൃതയുമായി സംസാരിച്ച കോള്‍ കേള്‍ക്കാന്‍ ഇടയായ സാഹചര്യമാണ് കുക്കു പുറത്തുവിട്ടത്.അഞ്ചു വര്‍ഷമായി അമൃത സുരേഷ്, അഭിരാമി സുരേഷുമാരുടെ പി.എയായി കുക്കു കൂടെയുണ്ട്.

ഭാര്യമാരായി ജീവിച്ച അമൃത സുരേഷിനെയും,എലിസബത്ത് ഉദയനെയും അതിക്രൂര പ്രവര്‍ത്തികളിലൂടെ നടന്‍ ബാല വലിച്ചിഴച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.ഒരു മനുഷ്യന് ഇത്രയും മോശമായി പെരുമാറാന്‍ സാധിക്കുമോ എന്നറിയില്ല.തനിക്ക് ഇക്കാര്യങ്ങള്‍ എത്രത്തോളം പച്ചയ്ക്ക് തുറന്നു പറയാന്‍ സാധിക്കും എന്നറിയില്ല.നേരിട്ട് ബന്ധപ്പെട്ടാല്‍ തെളിവുകള്‍ നല്‍കാം.ബാലയെ പേടിച്ചു പലരും സംസാരിക്കില്ല.ഭാര്യയായി താമസിച്ചവര്‍ പ്രത്യേകിച്ച്.അയാള്‍ ക്രൂരനാണ്. മീഡിയയുടെ മുന്നിലെ നടനാണ്.എലിസബത്തിനെ പോലും നിയമപരമായി ബാല വിവാഹം ചെയ്തിട്ടില്ല എന്ന് കുക്കു വെളിപ്പെടുത്തുന്നു.

വീഡിയോയില്‍ കുക്കു എനോല പറഞ്ഞത്

ബാലയെ എല്ലാവര്‍ക്കും പേടിയാണ്.പ്രത്യേകിച്ച് ബാലയ്ക്കൊപ്പം ഭാര്യയായി ജീവിച്ച ഒരാളും അയാളെകുറിച്ച് സംസാരിക്കില്ല.കാരണം അത്രയ്ക്കും ക്രൂരനായ മനുഷ്യനാണ്.സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നതുപോലെ മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഭര്‍ത്താവോ ഒന്നുമല്ല.മീഡിയക്കു മുന്നില്‍ ഒന്നാംതരം നടനാണ്.അമൃത, എലിസബത്ത് ഉദയനുമായി സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി.ഒരു മനുഷ്യന് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ എന്ന് ആ ഫോണ്‍ സംഭാഷണം കേട്ടപ്പോള്‍ തോന്നിപ്പോയി. Also Read - സൈറണുകള്‍ മുഴങ്ങി; എല്ലാവരും സുരക്ഷയ്ക്കായി ബോംബ് ഷെല്‍റ്ററുകളില്‍; ഇസ്രയേലിന് നേരേ ഇറാന്റെ മിസൈലാക്രണം; ബാലിസ്റ്റിക് മിസൈലുകള്‍ എന്നുസൂചന; കടുത്ത... അമൃത നേരിട്ട പീഡനങ്ങളെ കുറിച്ച് അറിയാം.എലിസബത്തിനെ നിയമപരമായി ബാല വിവാഹം കഴിച്ചിട്ടില്ല.വിവാഹം കഴിച്ചതിന് പിന്നാലെ ബാല അമൃതയുടെ ഫോണ്‍ ഇല്ലാതാക്കി.വീട്ടുകാരുമായി കോണ്‍ടാക്ട് ഇല്ലാതാക്കി. സുഹൃത്തുക്കളെ മദ്യപിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി.പാതിരാത്രി ഇവര്‍ക്ക് വെച്ചുവിളമ്പിക്കൊടുത്ത് എച്ചില്‍പാത്രം കഴുകലായിരുന്നു അമൃതയുടെ പ്രധാനതൊഴില്‍. ഇതേക്കറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ പട്ടിയെ തല്ലുന്ന പോലെ തല്ലി ചോര വരുത്തിയ ദിവസങ്ങളുണ്ട്.അണ്‍നാചുറല്‍ സെക്സ്, മാരിറ്റല്‍ റേപ്പ്, സെക്ഷ്വല്‍ അബ്യൂസ് എന്നിവ അമൃതയ്ക്കു നേരെയുണ്ടായി. ഇതേ അനുഭവം തന്നെയാണ് എലിസബത്തിനും ഉണ്ടായത്.

ബാല പെര്‍വേര്‍ട്ടാണ്.ഒരുദിവസം ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി വീട്ടിലെത്തി. ഇതൊക്കെ പറ്റുമെങ്കില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് എലിസബത്ത് ആ വീട്ടില്‍നിന്ന് പോയത്.എലിസബത്ത് പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.അമൃതയുടെ മകള്‍ ഗതികേടുകൊണ്ടാണ് അങ്ങനൊരു വീഡിയോ ചെയ്തത്.മീഡിയയുടെ മുന്നില്‍നിന്ന് സംസാരിക്കാന്‍ പേടിയുള്ള കുഞ്ഞല്ല അവള്‍. ആ കുഞ്ഞിനെ ഇതുവരെ ബാല വിളിച്ചിട്ടില്ല. ഗിഫ്റ്റ് അയച്ചിട്ടില്ല.ഇത്ര നാളും അമൃതച്ചേച്ചി കോടികള്‍ പറ്റിച്ചു എന്ന് ബാല പറഞ്ഞു. അങ്ങനെയെങ്കില്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ കാണിക്കട്ടെ.പ്രതിയ്ക്കരിക്കാന്‍ പോകില്ല എന്ന് ഉറപ്പുള്ള സ്ത്രീകളോട് മാത്രമാണ് അയാള്‍ ബന്ധം സ്ഥാപിക്കുക.ചന്ദന എന്ന ആദ്യഭാര്യ പണം പറ്റിച്ചു എന്നൊക്കെ അമൃതയോടു പറഞ്ഞാണ് വിവാഹം ചെയ്തത്.

വൈകാരികമായി മുതലെടുക്കും.അമൃതയും എലിസബത്തും ഒരുമിച്ച് ഇറങ്ങിയാല്‍ ബാല ജയിലിനകത്ത്പോകും.ബാലയ്ക്ക് പി.ആര്‍. വര്‍ക്കുണ്ട്. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ എടുത്തുവെച്ച് അത് പുറത്തുവിടുമെന്ന് ഏതെങ്കിലും ഭര്‍ത്താവ് ഭീഷണിപ്പെടുത്തുമോ. ഇതെല്ലാം മനസ്സിലാക്കിയത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്.തനിക്കോ അമൃതയ്ക്കും കുടുംബത്തിനുമോ എലിസബത്തിനും കുടുംബത്തിനും സോഷ്യല്‍ മീഡിയിലൂടെയോ അല്ലാതെയോ എന്തെങ്കിലും സംഭവിച്ചാല്‍ ബാലയ്ക്ക് മാത്രമാണ് ഉത്തരവാദിത്തം.എലിസബത്ത് ഗുജറാത്തിലേക്ക് ജീവനും കൊണ്ട് ഓടിയതാണ്.

ആരോപണങ്ങള്‍ക്ക് തന്റെ കൈവശം തെളിവുണ്ട്. എന്നാല്‍ അത് പബ്ലിക് ആയി അപ്ലോഡ് ചെയ്യാന്‍ കഴിയില്ല. നേരിട്ടു കാണിച്ചുതരാമെന്നും കുക്കു പറയുന്നു. ബാലയുടെ കൈയ്യില്‍ തോക്കുണ്ട്.തോക്കിലെ ഒരു ഉണ്ട അമൃതച്ചേച്ചിക്കുള്ളതാണെന്ന്.അമൃതച്ചേച്ചിക്കെതിരെ വധഭീഷണിയുണ്ട്. നമ്മുടെ സെന്റിമെന്‍സ് വെച്ചാണ് അയാള്‍ കളിക്കുന്നത്.എലിസബത്തിന് പേടിയാണ്.അവര്‍ ജീവനും കൊണ്ട് ഗുജറാത്തിലേക്കോടി. പോലീസ് കേസ് കൊടുത്തപ്പോള്‍ ബാല അവരെ മാനസികരോഗിയാക്കി.ബാല ഒരു റേപ്പിസ്റ്റാണ്.ഇതിനൊക്കെ തെളിവുണ്ട്. ബാല ചാരിറ്റി ചെയ്യുന്നു എന്നൊക്കെ പറയുന്നത് വെറുതെയാണ് എന്നും കുക്കു വീഡിയോയില്‍ പറയുന്നു. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു.

അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.പിന്നാലെ ബാലയ്ക്കെതിരെ മകള്‍ രംഗത്തെത്തി.അച്ഛന്‍ പറയുന്നതെല്ലാം കള്ളമാണെന്ന് കുട്ടി പറഞ്ഞിരുന്നു.അമൃത സുരേഷും ബാലയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ കൂട്ടത്തിലെ പലര്‍ക്കും വധഭീഷണിയുണ്ട് എന്ന് അഭിരാമി സുരേഷും ആരോപിക്കുന്നു

 

Read more topics: # ബാല അമൃത
kukku enola speak up on bala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക