കാണാന്‍ പാടില്ലാത്തത് കണ്ടു; ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് ഞെട്ടിപ്പോയി ജീവിതത്തില്‍;ഗോപി സാര്‍ വേറെ ലോകത്തില്‍; അമൃതയുമായുള്ള വേര്‍പിരിയലിനെക്കുറിച്ചും ഗോപിസുന്ദറിനെക്കുറിച്ചും ജന്മദിനത്തില്‍ ബാല പങ്ക് വച്ചത്

Malayalilife
കാണാന്‍ പാടില്ലാത്തത് കണ്ടു; ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് ഞെട്ടിപ്പോയി ജീവിതത്തില്‍;ഗോപി സാര്‍ വേറെ ലോകത്തില്‍; അമൃതയുമായുള്ള വേര്‍പിരിയലിനെക്കുറിച്ചും ഗോപിസുന്ദറിനെക്കുറിച്ചും ജന്മദിനത്തില്‍ ബാല പങ്ക് വച്ചത്

ന്റെ നാല്പത്തിയൊന്നാം ജന്മദിനം ആഘോഷമാക്കുന്ന നടന്‍ ബാലയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് നടന്റെ പിറന്നാള്‍ ആഘോഷം. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് സുഹൃത്തുക്കള്‍ വീട് മുഴുവന്‍ അലങ്കരിച്ചിരുന്നുഅര്‍ച്ചനയെന്ന ബാലയുടെ സുഹൃത്തായിരുന്നു പിറന്നാള്‍ ആഘോഷത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്.ഈ പിറന്നാള്‍ ഇത്രത്തോളം ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല സംസാരിച്ചു തുടങ്ങിയത്.

'ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നില്‍ക്കുന്ന പത്ത് പേര്‍ മതിയെന്നതാണത്. സ്നേഹമാണ് ജീവിതത്തില്‍ വലുത് കാശല്ല. ഈ നാല്‍പ്പത്തിയൊന്നാം വയസില്‍ ഇങ്ങനെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞാന്‍ എന്നോ മരിച്ചതാണ്.പതിനേഴാമത്തെ വയസില്‍ മരിച്ചതാണ്',-ബാല വീഡിയോയില്‍ പറയുന്നു.

പിറന്നാളാഘോഷത്തിന് ശേഷം ബാല മാധ്യമപ്രവര്‍ത്തകരോട് പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.അമൃതയുമായി വേര്‍പിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്താണ് കാരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബാല അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. താന്‍ കാണാന്‍ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. 'മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആ?ഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല.'


എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല.' 'ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്‌കേപ്പാവില്ല. രണ്ടുപേരല്ല മൂന്നുപേര്', എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു. 

മകള്‍ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്. പിന്നീട്  ഗോപി സുന്ദറിനെ കുറിച്ചാണ് ബാല സംസാരിച്ചത്. തന്റെ വീട്ടിലേക്ക് എപ്പോള്‍ വേണെങ്കിലും വരാം പക്ഷെ ഗോപി സുന്ദറിന്റെ വീട്ടില്‍ പോകാന്‍ ധൈര്യമുണ്ടോയെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകയോട് ബാല ചോദിച്ചത്. ?'ഗോപി സാര്‍ വേറെ ലോകത്തിലാണ്. എവിഡന്‍സ് എന്റെ കയ്യിലുണ്ട്. ?ഗോപി സുന്ദറിനെ ഞാന്‍ വിളിച്ചിരുന്നു. നല്ല ഭംഗിയായിട്ട് ഞാന്‍ സംസാരിച്ചു. ഇനി ഇങ്ങനത്തെ കാര്യങ്ങള്‍ നടക്കുമെന്ന് അറിഞ്ഞാല്‍ ഞാന്‍ പോലീസിന് വേണ്ടി വെയിറ്റ് ചെയ്യില്ല. എനിക്കും ഒരു മകളുണ്ടെന്നാണ് ബാല പറഞ്ഞത്. ഗോപി സുന്ദര്‍ തന്നെ പ്രൊഫഷണലി ചതിച്ചിട്ടുണ്ടെന്നും', ബാല പറയുന്നു.

Read more topics: # ബാല അമൃത
bala reveals divorced reason from amrutha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES