Latest News

വര്‍ഷങ്ങള്‍ക്ക് ശേഷം സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു; മുറപ്പെണ്ണിനൊപ്പമുളള ചിത്രവുമായി ബാല എത്തിയതോടെ വിവാഹനിശ്ചയം വീണ്ടും കഴിഞ്ഞെന്ന് വാര്‍ത്തകള്‍; നടന്റെ പുതിയ പോസ്റ്റുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
വര്‍ഷങ്ങള്‍ക്ക് ശേഷം സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു; മുറപ്പെണ്ണിനൊപ്പമുളള ചിത്രവുമായി ബാല എത്തിയതോടെ വിവാഹനിശ്ചയം വീണ്ടും കഴിഞ്ഞെന്ന് വാര്‍ത്തകള്‍; നടന്റെ പുതിയ പോസ്റ്റുകള്‍ ചര്‍ച്ചയാകുമ്പോള്‍

മലയാളികളുടെ പ്രിയതാരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാല പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും  വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ഇപ്പോഴിതാ മുറപ്പെണ്ണ് കോകിലയുമായി നില്‍ക്കുന്ന ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 
        
എന്റെ ത്യാഗങ്ങള്‍ ഒന്നും ഭീരുത്വമല്ല, അത് എന്റെ കൃതജ്ഞതായി പരിഗണിക്കുക, 16 വര്‍ഷത്തിനു ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു .അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നു.പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ചോദ്യങ്ങളുമായി ആരാധകരും രംഗത്ത് എത്തി. 

നാട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ വീഡിയോ ആയിരുന്നു ബാല ആദ്യം പങ്കിട്ടത്. അമ്മവന്റെ മകളും മുറപ്പെണ്ണുമായകോകിലയുണ്ടാക്കിയതാണ് ഭക്ഷണമെന്ന് വീഡിയോയില്‍ ബാല പറയുന്നുണ്ട്. പിന്നാലെ കോകിലയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയാണ് വീഡിയോയില്‍ ഉള്ളത്. കൂടാതെ നാട്ടില്‍ നിന്നുള്ള പല സെല്‍ഫികളും വീഡിയോയില്‍ പങ്കിട്ടിട്ടുണ്ട്. 


കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ, നിങ്ങള്‍ വിവാഹിതരായോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. മുന്നോട്ട് സമാധാനത്തോടെ ജീവിക്കാന്‍ ബാലയ്ക്ക് ആശംസ അറിയിക്കുന്നവരും ഉണ്ട്. എന്നാല്‍ ഭാര്യ എലിസബത്ത് എവിടെ എന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്. ഇവയ്ക്ക് ഒന്നും തന്നെ മറുപടി നല്‍കാന്‍ ബാല തയ്യാറായിട്ടില്ല. 

2021ല്‍ ആയിരുന്നു ബാലയും എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ഫോട്ടോകളും വീഡിയോകളും വൈറലാകുകയും ചെയ്തിരുന്നു. രണ്ടാം വിവാഹം ആയിരുന്നു ഇത്. ഗായിക അമൃത സുരേഷ് ആയിരുന്നു ആദ്യ ഭാര്യ. പിന്നീട് 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. തനിക്ക് ഒരു മകള്‍ ആണെന്നും, അവളുടെ ഭാവി ഓര്‍ത്തു മാത്രമാണ് ഒന്നും വിട്ടു പറയാത്തതെന്നും അടുത്തിടെ ബാല വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

ബാല കരള്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. കുറെ നാളുകളായി ഒരുമിച്ചുള്ള വീഡിയോകളോ ഫോട്ടോകളോ ഒന്നും തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറില്ല. താന്‍ ഇപ്പോള്‍ അച്ഛനമ്മാര്‍ക്കൊപ്പമാണെന്നാണ് എലിസബത്ത് വ്യക്തമാക്കിയിട്ടുള്ളത്.
 

Read more topics: # ബാല
bala got engaged again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES