മലയാളികളുടെ പ്രിയ നടനാണ് ബാല. സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ ഇടയ്ക്കിടെ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ കോകിലയുമൊത്ത് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാര്യ കോകിലയോടൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ച സന്തോഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കഴിഞ്ഞ ഒരു വര്‍ഷം നിരവധി വെല്ലുവിളികളും പ്രയാസങ്ങളും നേരിട്ടിട്ടും പരസ്പരം പിന്തുണച്ചതിനാലാണ് ബന്ധം കൂടുതല്‍ ശക്തമായതെന്ന് ബാല വ്യക്തമാക്കി.
''വിവാഹത്തിന് ശേഷം സാധാരണ ദമ്പതികള്‍ ആഘോഷങ്ങള്‍ക്കായി പോകുമ്പോള്‍, ഞങ്ങള്‍ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും ഒക്കെ തിരിക്കിലായിരുന്നു. എങ്കിലും ഒരിക്കലും പരസ്പരം വിട്ടുകൊടുത്തിട്ടില്ല,'' എന്ന് താരം പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. ''ഒരുവര്‍ഷം പിന്നിട്ടിട്ടും തോന്നുന്നത് നൂറ് വര്‍ഷം ഒരുമിച്ച് കഴിഞ്ഞതുപോലെയാണ്. ഞങ്ങളുടെ സന്തോഷത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി,'' എന്നും ബാല കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 23നാണ് ബാലയും കോകിലയും എറണാകുളം കലൂരിലെ പാവക്കുളം ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരായത്. തമിഴ്നാട് സ്വദേശിനിയായ കോകില ബാലയുടെ മാതൃസഹോദരന്റെ മകളാണ്.
മുന്‍പ് നടന്ന രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷമാണ് ബാല കോകിലയെ ജീവിതസഖിയാക്കിയത്. ബാലയുടെ ജീവിതത്തിലെ ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടങ്ങളില്‍ കോകില തന്നെയായിരുന്നു ഏറ്റവും വലിയ പിന്തുണയെന്നും, അവളുടെ സ്‌നേഹം തിരിച്ചറിയാന്‍ താന്‍ വൈകിയെന്നും താരം മുമ്പ് പറഞ്ഞിരുന്നു.