Latest News

ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി വേട്ടയാടല്‍; '10 വര്‍ഷമായി വേട്ടയാടുന്നു; ഇനിയും ഉപദ്രവിച്ചാല്‍ സത്യങ്ങള്‍ തുറന്നുപറയും, നിങ്ങള്‍ ഞെട്ടിപ്പോകും'; ഞങ്ങളെ വിഷം വെച്ച് കൊന്നേക്കൂ; വൈകാരികമായി വിഡിയോയുമായി നടന്‍ ബാല 

Malayalilife
ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി വേട്ടയാടല്‍; '10 വര്‍ഷമായി വേട്ടയാടുന്നു; ഇനിയും ഉപദ്രവിച്ചാല്‍ സത്യങ്ങള്‍ തുറന്നുപറയും, നിങ്ങള്‍ ഞെട്ടിപ്പോകും'; ഞങ്ങളെ വിഷം വെച്ച് കൊന്നേക്കൂ; വൈകാരികമായി വിഡിയോയുമായി നടന്‍ ബാല 

നിയമത്തിന്റെ പേരില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ചിലര്‍ തന്നെ ക്രൂരമായി വേട്ടയാടുകയാണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ എല്ലാ സത്യങ്ങളും തുറന്നുപറയുമെന്നും നടന്‍ ബാല. മുന്‍ഭാര്യമാരായ അമൃത സുരേഷ്, എലിസബത്ത് ഉദയന്‍ എന്നിവരുമായുള്ള തര്‍ക്കങ്ങളില്‍ മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിട്ടുള്ള താരം, കുറച്ചുകാലമായി വിവാദങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍, അതീവ വൈകാരികമായ പുതിയ വീഡിയോ പ്രതികരണത്തിലൂടെ താരം വീണ്ടും രംഗത്തെത്തുകയായിരുന്നു. 

'ഇത് ജസ്റ്റ് പറയണമെന്ന് തോന്നി, എനിക്ക് വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ്. അടുത്ത കാലത്തായി ചില വീഡിയോകള്‍ കണ്ടു. പത്തു കൊല്ലമായി എന്നെ ഉപദ്രവിക്കുകയാണ്. നിയമത്തിന്റെ പേരിലാണ് ഈ ഉപദ്രവം തുടരുന്നത്,' ബാല വീഡിയോയില്‍ പറയുന്നു. താന്‍ ഒരു ആണായതുകൊണ്ട് മാത്രം ആ വ്യക്തിയുടെ പേര് തുറന്നുപറയാന്‍ നിയമപരമായി സാധിക്കില്ലെന്നും താരം വ്യക്തമാക്കി. 

മാധ്യമങ്ങള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും പല സത്യങ്ങളും പുറത്തുകൊണ്ടുവരുന്നുണ്ടെന്നും പറഞ്ഞ ബാല, എന്നാല്‍ മാധ്യമങ്ങളെപ്പോലും ചതിക്കുന്ന ഒരാള്‍ ഇതിന് പിന്നിലുണ്ടെന്ന് ആരോപിച്ചു. 'എല്ലാം ഉപേക്ഷിച്ചു, ഒന്നും വേണ്ടെന്ന് പറഞ്ഞ് നടക്കുന്ന ഒരാളുണ്ട്. വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ഇപ്പോഴും കേസ്.. കേസ്.. എന്ത് ചെയ്യും ഞാന്‍? ഇവിടെ നിയമം എന്ന് പറയുന്ന ഒന്നില്ലേ?,' ബാല ചോദിക്കുന്നു. 

തനിക്കുണ്ടായ അനുഭവങ്ങള്‍ അത്രത്തോളം കഠിനമാണെന്ന് വ്യക്തമാക്കിയ താരം ഒടുവില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: 'ഇനിയെന്നെ ഉപദ്രവിച്ചാല്‍ ഞാന്‍ എല്ലാ സത്യങ്ങളും തുറന്നുപറയും. എഴുതി വെച്ചോ, ഇത് നടക്കും. ആ സത്യങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും ഞെട്ടിപ്പോകും. സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്, എന്നോട് ക്ഷമിക്കണം. ഒരുകാര്യം കൂടി പറയട്ടെ, ഞങ്ങള്‍ രണ്ടുപേരെയും വിഷം വെച്ച് കൊന്നേക്കൂ.' അതീവ സങ്കടത്തോടെയാണ് ബാല തന്റെ വീഡിയോ അവസാനിപ്പിച്ചത്. 

ബാലയുടെ വാക്കുകള്‍: 'എല്ലാവര്‍ക്കും നമസ്‌കാരം. ഒന്ന് പറയണമെന്ന് തോന്നി, വേറെ മാര്‍ഗ്ഗമില്ല. ഇപ്പോള്‍ അടുത്ത കാലത്തായി കുറച്ച് വിഡിയോസ് കണ്ടു. എന്റെ കാര്യം, വേറെ വഴിയില്ല, പത്ത് കൊല്ലമായി എന്നെ ഉപദ്രവിക്കുകയാണ്. പത്ത് കൊല്ലമായി ഒരു മനുഷ്യനെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; നിയമത്തിന്റെ പേരില്‍, ഇന്‍ ദ് നെയിം ഓഫ് ലോ ഇപ്പോള്‍ പേരെടുത്ത് പറയാന്‍ പറ്റില്ലല്ലോ. അവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് പറയാന്‍ പറ്റില്ല. കാരണം ഞാന്‍ ഞാനാണ്. അതുകൊണ്ട് പറയാന്‍ പാടില്ല, എത്ര സങ്കടം ഉണ്ടായാലും മനസ്സില്‍ വയ്ക്കണം, ചിരിച്ചുകൊണ്ടേയിരിക്കണം.

മീഡിയയെക്കുറിച്ച് ഒരു കാര്യം പറയണം. മീഡിയ നല്ല കാര്യങ്ങള്‍ ചെയ്യണം. നല്ല നല്ല കാര്യങ്ങള്‍. ഇന്നും കൂടെ ഞാന്‍ ഒരു ന്യൂസ് കണ്ടു, നല്ല ചില സത്യങ്ങള്‍ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നു. ചില അസത്യങ്ങളും പറയും, വ്യൂസിന് വേണ്ടി. പക്ഷേ മീഡിയയെത്തന്നെ ചതിക്കുന്ന ഒരു ആളുണ്ട് കേരളത്തില്‍, അറിയാമോ? ഒന്നും വേണ്ട, ഒന്നും വേണ്ട എന്ന് പറഞ്ഞു നടക്കുന്ന ഒരു ആളുണ്ട്. ഇതെല്ലാം പുറത്തു വന്നാല്‍ . . പത്ത് കൊല്ലം ഇപ്പോള്‍ എനിക്ക് വിവാഹം കഴിഞ്ഞ്, എന്റെ ഭാര്യയുടെ പിറന്നാള്‍ ആയിട്ട് കേസ് കേസ് കേസ് കേസ് കേസ്... എന്ത് ചെയ്യാന്‍?

ഞാന്‍ എവിടെയാണ് ഉള്ളത്, ഇന്ന് രാവിലെ വൈക്കം , ശിവക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും കുടുംബമായിട്ട്, എന്റെ വൈഫ്, എന്റെ അമ്മായിയമ്മ, അവളുടെ അനിയത്തി, എന്റെ ചിറ്റപ്പന്‍ എല്ലാവരും വന്നിട്ടുണ്ടായിരുന്നു. കോകിലയുടെ പിറന്നാള്‍... ഈ വര്‍ഷത്തില്‍ 27 വയസ്സ്.

ഇവിടെ നിയമം ഉണ്ടോ? കേരളത്തില്‍ മാത്രമല്ല ഈ ലോകത്ത് നിയമം ഉണ്ടോ? അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? എന്താണ് നമ്മള്‍ ചെയ്യേണ്ടത്? മീഡിയയെ ചതിക്കുന്ന ഒരാളുണ്ട്, അതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇനി എന്നെ ഉപദ്രവിച്ചാല്‍ ഞാന്‍ വലിയ പ്രസ് മീറ്റ് വയ്ക്കും. എല്ലാ എല്ലാ സത്യങ്ങളും തുറന്നുപറയും. ഇത് നടക്കും, എഴുതിവെച്ചോ, നടക്കും! എല്ലാ ചാനലുകാരെയും എല്ലാവരെയും വിളിക്കും, സത്യങ്ങള്‍ തുറന്നുപറയും. അപ്പോള്‍ നിങ്ങള്‍ ഞെട്ടിപ്പോകും. അല്ലെങ്കില്‍ ഞങ്ങളെ രണ്ടുപേരെയും വിഷം വച്ച് കൊന്നു കളയൂ.''- ബാല പറയുന്നു
 

Read more topics: # ബാല
actor bala VEDIO about allegations harassment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES