Latest News

ആറാം വയസ്സില്‍ മംമ്തയുടെ മകളായി സിനിമയിലെത്തിയ താരം; പതിനഞ്ചാം പിറന്നാള്‍ ആഘോഷിച്ച് ബേബി അനിഘ

Malayalilife
topbanner
 ആറാം വയസ്സില്‍ മംമ്തയുടെ മകളായി സിനിമയിലെത്തിയ താരം; പതിനഞ്ചാം പിറന്നാള്‍ ആഘോഷിച്ച് ബേബി അനിഘ

ലയാളസിനിമയിലെ മിക്ക പ്രശസ്ത നടിമാരും ബാലതാരമായി സിനിമയില്‍ എത്തിയവരാണ്. ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച താരമാണ് ബേബി അനിഘ സുരേന്ദ്രന്‍. ആറുവയസിലാണ് സിനിമയിലേക്ക് അനിഘ എത്തിയത്. ഇപ്പോള്‍ 15ാം പിറന്നാള്‍ ആഘോഷിക്കുന്ന അനിഘയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

മലയാള സിനിമയില്‍ ഏറെ പ്രിയങ്കരിയായ  ബാലതാരമാണ് ബേബി അനിഖ. തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ താരം വളരെ കുറച്ചു സമയം കൊണ്ടു തന്നെ സിനിമാരംഗത്തെ പല മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു. ആസിഫ് അലിയുടേയും മംമ്ത മോന്‍ദാസിന്റേയും മകളായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ആറാം വയസില്‍ അനിഘ അഭിനയ രംഗത്തേക്ക് കടക്കുന്നത്. തമിഴിലും മലയാളത്തിലും സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ച താരത്തിന് കഴിഞ്ഞ ദിവസമാണ് 15 വയസ് തികഞ്ഞത്. 15ാം പിറന്നാളിന്റെ സന്തോഷം അനിഘ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. പിറന്നാള്‍ ദിനത്തിലെ കേക്കിന്റെ ചിത്രങ്ങളും അനിഘ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപേരാണ് പിറന്നാളില്‍ അനിഘയ്ക്ക് ആശംസകള്‍ അറിയിക്കുന്നത്.

തന്നെ ബേബി അനിഘ എന്ന് ഇനി വിളിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തിനിടെയില്‍ അനിഘ പ്രേക്ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അനിഘയെ തേടി തമിഴില്‍ നിന്നും അവസരങ്ങളെത്തിയത്. തമിഴില്‍ അജിത്ത്, ജയം രവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും അനിഘ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്കൊപ്പം മോഡലിങ്ങിലും അനിഘ തിളങ്ങുന്നുണ്ട്. സാരിയുടുത്തു മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള അനിഘയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ചിത്രങ്ങള്‍ കണ്ട് ഇനി നായികയായി അനിഘയെ എന്ന് കാണാമെന്നാണ് ആരാധകര്‍ തിരക്കിയിരുന്നു. അനിഘയുടെ 15 വയസുവരെയുള്ള ചിത്രങ്ങള്‍ കാണാം

Read more topics: # baby anikha,# turns fifteen
baby anikha turns fifteen

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES