തമിഴിലെ ഡയലോഡു തെറ്റുമ്പോള്‍ അജിത്ത് അങ്കിള്‍ സപ്പോര്‍ട്ട് ചെയ്യും; മമ്മൂക്ക സെറ്റില്‍ സൂപ്പര്‍ കൂളാണ്; സൂപ്പര്‍ താരങ്ങളോടുളള അനുഭവം പങ്കുവച്ച് അനിഖ

Malayalilife
topbanner
തമിഴിലെ ഡയലോഡു തെറ്റുമ്പോള്‍ അജിത്ത് അങ്കിള്‍ സപ്പോര്‍ട്ട് ചെയ്യും; മമ്മൂക്ക സെറ്റില്‍ സൂപ്പര്‍ കൂളാണ്; സൂപ്പര്‍ താരങ്ങളോടുളള അനുഭവം പങ്കുവച്ച് അനിഖ

ലയാള സിനിമയില്‍ ഏറെ പ്രിയങ്കരിയായ  ബാലതാരമാണ് ബേബി അനിഖ. തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ താരം വളരെ കുറച്ചു സമയം കൊണ്ടു തന്നെ സിനിമാരംഗത്തെ പല മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു. അസിഫ് അലിയുടേയും മംമ്ത മോന്‍ദാസിന്റേയും മകളായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്ക് കടക്കുന്നത്. മലയാളത്തിലും തമിഴിലും മികച്ച അഭിനയം കാഴ്ച വച്ച അനിഖ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം ഒരു മാധ്യമവുമായി പങ്കുവയ്ക്കുകയുണ്ടായി. 

മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അനിഖയെ തേടി തമിഴില്‍ നിന്നും അവസരങ്ങളെത്തിയത്. മലയാളത്തെപ്പോലെയല്ല തമിഴില്‍ അഭിനയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഭാഷ മനസ്സിലാക്കാനായി ബുദ്ധിമുട്ടാറുണ്ടെന്നും താരം പറയുന്നു. തമിഴില്‍ അജിത്തിനും  ജയം രവിക്കുമൊപ്പം അനിഖ അഭിനയിച്ചിട്ടുണ്ട്. അജിത്തിനൊപ്പം അഭിനയിച്ചപ്പോള്‍ താന്‍ കംഫര്‍ട്ടായിരുന്നുവെന്നാണ് താരം പറയുന്നത്. നേരത്തെ തന്നെ അദ്ദേഹത്തെ ഇഷ്ടമായിരുന്നുവെന്നും തമിഴിലെ ഡയലോഡ് തെറ്റുമ്പോഴൊല്ലാം അദ്ദേഹം നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അനിഖ പറയുന്നു. ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തില്‍ മമ്മൂക്കയും നയന്‍താരയ്ക്കുമൊപ്പമാണ് അനിഖ അഭിനയിച്ചത്. നയന്‍താരയുടെ അഭിനയം കണ്ടാല്‍ നോക്കിയിരുന്നു പോകുമെന്നും തനിക്ക് ഒരുപാട് ബഹുമാനം തോന്നിയിട്ടുണ്ടെന്നും അനിഖ പറയുന്നു. 

തനിക്കേറെ പ്രിയപ്പെട്ട അഭിനേത്രിയാണ് നയന്‍താരയെന്ന് അനിഖ പറയുന്നു. അവര്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ നോക്കിയിരുന്ന് പോകും. ചെറിയ കുട്ടി എന്ന തരത്തില്‍ തന്നെ നന്നായി പരിഗണിച്ചിരുന്നു. ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ള ആളാണ് നയന്‍താരയെന്നും താരം പറയുന്നു.മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊ പ്പം മൂന്നു സിനിമകളില്‍ അഭിനയ്ക്കാനുളള ഭാഗ്യം അനിഖയ്ക്ക് ഉണ്ടായി. മമ്മൂക്കയോടൊപ്പമുളള ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലെ അനിഖയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂക്ക വളരെ കൂളായ ആളാണെന്നാണ് അനിഖയുടെ അഭിപ്രായം. സെറ്റില്‍ തമാശയൊക്കെ പറയുകയും കളിയാക്കുകയുമൊക്കെ ചെയ്യുന്ന മമ്മൂക്കയെ ഇക്കയെന്നാണ് അനിഖ വിളിക്കുന്നത്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പവും അനിഖ അഭിനയിച്ചിട്ടുണ്ട്. തന്റെ  പ്രിയപ്പെട്ട താരമായ ദുല്‍ഖറിനെ അങ്കിളെന്നും മമ്മൂക്കയെ ഇക്കയെന്നും വിളിക്കുന്നതില്‍ എല്ലാവരും തന്നെ കളിയാക്കാറുണ്ടെന്നും അനിഖ പറയുന്നു. എല്ലാവരും മമ്മൂക്കയെ ഇക്ക എന്നു വിളിക്കുന്നതിനാലാണ് അതെന്നും അനിഖ പറയുന്നു. മലയാളത്തിലും തമിഴിലുമായി ധാരാളം ആരാധകരാണ് ഇപ്പോള്‍ അനിഘയ്ക്ക് ഉളളത്. 


 

Read more topics: # Baby Anikha,# Super stars,# experience
Child artist Anikha talks about her acting experience with super stars

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES