Latest News

ഇത് ബാലതാരം അനിഘ തന്നെയോ; മോഡേണ്‍ ലുക്കിലെ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

Malayalilife
 ഇത് ബാലതാരം അനിഘ  തന്നെയോ; മോഡേണ്‍ ലുക്കിലെ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ലയാള സിനിമയില്‍ ഏറെ പ്രിയങ്കരിയായ  ബാലതാരമാണ് ബേബി അനിഖ. തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ താരം വളരെ കുറച്ചു സമയം കൊണ്ടു തന്നെ സിനിമാരംഗത്തെ പല മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു. ആസിഫ് അലിയുടേയും മംമ്ത മോന്‍ദാസിന്റേയും മകളായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്ക് കടക്കുന്നത്. തമിഴിലും മലയാളത്തിലും സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ച താരത്തിന് 14 വയസ്സാണ് പ്രായം.

ബാലതാരമായി എത്തി പിന്നീട് നായികമൈാരായി മാറിയവരാണ് ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നവരില്‍ ഒട്ടുമിക്ക നടിമാരും. അനിഘയുടെ പുത്തന്‍ ഫോട്ടോഷൂട്ട്  കണ്ട ആരാധകരും ഇപ്പോള്‍ താരം നായികയാകാനുളള തയ്യാറെടുപ്പിലാണോ എന്നാണ് ചോദിക്കുന്നത്. ഗ്ലാമര്‍ ലുക്കിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുട്ടിത്താരമായി എത്തിയ അനിഖയുടെ ഗ്ലാമര്‍ ലുക്കിലെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. റോജന്‍ നാഥ് ആണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സാരി ഉടുത്ത് ട്രെഡീഷണല്‍ ലുക്കിലെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.




 

Read more topics: # baby anikha,# modern photoshoot,# pictures
baby anikha modern photoshoot pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES