Latest News

രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ബാബു ആന്റണി

Malayalilife
രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ബാബു ആന്റണി

സ്റ്റൈലിഷ് വില്ലനായും ആക്ഷന്‍ ഹീറോ ആയുമൊക്കെ മലയാളിക്ക് ഇന്നും പ്രിയങ്കരനാണ് ബാബു ആന്‍ണി. വില്ലനായും നായകനായും തിളങ്ങിയ താരം ഏതു വേഷത്തില്‍ എത്തിയാലും ആരാധകര്‍ക്ക് ഇഷ്ടമാണ്. പലപ്പോഴും സിനിമയില്‍ നായകന്റെയൊപ്പമാണ് വില്ലന്റെയൊപ്പമാണോ ബ്ബു ആന്‍ണിയുടെ കഥാപാത്രമെന്ന് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. നായകനെ നേരിടാന്‍ പറ്റിയ വില്ലന്‍ ആയിരുന്നു ബാബു ആന്റണി. സപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളിലാണ് ബാബു ആന്റണി അഭിനയിച്ചിട്ടുളളത്. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ക്ളൈമാക്സില്‍ വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയില്‍ നിന്നും നീക്കം ചെയ്തതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാബു ആന്റണി.

ബാബു ആന്റണിയുടെ കുറിപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയില്‍ പ്രിയന്‍, മോഹന്‍ലാല്‍ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാന്‍ എത്തിയത്. ഞാന്‍ ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നാണത്. ക്ലൈമാക്‌സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈ രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല. 

അന്ന് എനിക്ക് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം എനിക്ക് മലയാള സിനിമകളില്‍ ഒരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു. എന്റെ ഓര്‍മ്മ പുതുക്കിയതിന് ആരാധകര്‍ക്ക് നന്ദി'- ബാബു ആന്റണി കുറിക്കുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലുള്ള പവര്‍സ്റ്റാറാണ് ബാബുവിന്റെ പുതിയ ചിത്രം.

Read more topics: # babu antony,# about a scene,# in thandavam movie
babu antony about a scene in thandavam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക