Latest News

റിസര്‍ച്ച് ചെയ്യാനായി വന്ന ജര്‍മ്മന്‍ കാരിയോട് പ്രണയം തോന്നിയിരുന്നു; എന്നാല്‍ അമേരിക്കക്കാരി ഇവ്‌ജെനിയ മനസ്സ് കീഴ്‌പ്പെടുത്തി; പ്രണയത്തെക്കുറിച്ച ബാബു ആന്റണി

Malayalilife
 റിസര്‍ച്ച് ചെയ്യാനായി വന്ന ജര്‍മ്മന്‍ കാരിയോട് പ്രണയം തോന്നിയിരുന്നു; എന്നാല്‍ അമേരിക്കക്കാരി ഇവ്‌ജെനിയ മനസ്സ് കീഴ്‌പ്പെടുത്തി; പ്രണയത്തെക്കുറിച്ച ബാബു ആന്റണി

ലയാളസിനിമയിലെ വില്ലന്‍ വേഷങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് ബാബുആന്റണിയെയാണ്. പണ്ട് സിനിമയില്‍ ബാബു ആന്റണിയെ സിനിമയില്‍ കണ്ടാല്‍ അത് നായകന്റെ ഒപ്പമാണെന്ന് അറിഞ്ഞാലെ പ്രേക്ഷകര്‍ക്ക് സമാധാനം കാണു. നായകനൊപ്പം ശ്രദ്ധിക്കപ്പെട്ട കയ്യടിനേടിയ വില്ലനാണ് ബാബു ആന്റണി. 

ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ് താരം. പൂനെയിലെ സെമിനാരിയില്‍ മാര്‍ഷല്‍ ആര്‍ട്‌സ് പഠിപ്പിക്കാന്‍ പോയിരുന്ന സമയത്ത് തിയോളജിയില്‍ റിസര്‍ച്ച് ചെയ്യാനായി വന്ന ജര്‍മ്മന്‍ കാരിയോട് പ്രണയം തോന്നിയിരുന്നുവെന്നാണ് അദ്ദേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പക്ഷേ തന്നോട് ജര്‍മ്മനിയിലേക്ക് വരണമെന്ന് ആ പെണ്‍കുട്ടി പറഞ്ഞതോടെയാണ് ആ പ്രണയം തകര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയായിരുന്നു തന്റെ ലോകമെന്നും അത് വിട്ടുപോകാന്‍ അന്നൊക്കെ സ്വപ്നത്തില്‍ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ്.

ആദ്യ പ്രണയപരാജയത്തിനു ശേഷം ബാച്ചിലറായി കഴിയാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ അമേരിക്കക്കാരി ഇവ്‌ജെനിയ അധികം സംസാരിക്കാതെ തന്നെ മനസ്സ് കീഴ്‌പ്പെടുത്തിയെന്ന് അദ്ദേഹം വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ആര്‍തര്‍, അലക്‌സ് എന്നിവരാണ് ഇവരുടെ മക്കള്‍. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ഇപ്പോള്‍ ബാബു ആന്റണി കഴിയുന്നത്.

കൊവിഡ് കാലമായതിനാല്‍ സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സ് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നുണ്ട് അദ്ദേഹം. അമേരിക്കയിലെ വീട്ടില്‍ ഭാര്യ ഇവ്‌ജെനിയ കുത്തരിച്ചോറും മോരു കറിയും മീന്‍ പൊരിച്ചതും തോരനുമൊക്കെയായി കോട്ടയം സ്‌റ്റൈല്‍ ഊണാണ് വെച്ചുവിളമ്പുന്നതെന്നും അദ്ദേഹം പറയുന്നു. ലോക്ക് ഡൗണ്‍ സമയത്ത് വ്യായാമം, വായന, എഴുത്ത് ഇവയൊക്കെ നടത്താന്‍ ഏറെ സമയം ലഭിച്ചു. പവര്‍ സ്റ്റാര്‍ എന്ന ഒമര്‍ ലുലു സിനിമയുടെ ഷൂട്ടിനായി കേരളത്തിലേക്ക് ആഗസ്റ്റില്‍ വരേണ്ടതായിരുന്നു. പക്ഷേ കൊവിഡ് എല്ലാം മാറ്റി മറിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ട് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.


 

Read more topics: # babu antony,# about his,# love affairs
babu antony about his love affairs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക