മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചു. ഇപ്പോള്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങുകയാണ് ബാബു ആന്റണി. അതേസമയം പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
പൃഥ്വിരാജിന്റെ 38-ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍ ഇന്ന്. മോഹന്‍ലാല്‍ മുതല്‍ നസ്രിയ വരെയുള്ള നീണ്ട താരനിര പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ചുകഴിഞ്ഞു. ആശംസകളില്‍ ഇപ്പോളൊരു ചിത്ര ശ്രദ്ധ ആകര്‍ഷിക്കുകയാണ്. പൃഥ്വിരാജിന് ആശംസകള്‍ പങ്കിട്ട് നടന്‍ ബാബു ആന്റണി പങ്കുവെച്ച ചിത്രമാണ് വൈറലായി മാറുന്നത്. പൃഥ്വിരാജിനെ ചെറുപ്പത്തില്‍ മടിയില്‍ വെച്ചുകൊണ്ടുള്ള ചിത്രവും എസ്ര എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളുമാണ് നടന്‍ ആശംസ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ബാബു ആന്റണിയുമായുള്ള പൃഥ്വിരാജിന്റെ കുട്ടിക്കാലത്തെ ഈ അപൂര്‍വ്വ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അധികം ആരും കാണാത്ത ചിത്രമാണ് ബാബു ആന്റണി പുറത്ത് വിട്ടിരിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
കാര്‍ണിവല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇത്. 1989ല്‍ പുറത്തിറങ്ങിയ മലയാളം കോമഡി ചിത്രമായ കാര്‍ണിവലില്‍ മമ്മൂട്ടിയും സുകുമാരനും പാര്‍വതിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ബാബു ആന്റണിയുമുണ്ടായിരുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ പിജി വിശ്വംഭരനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്