Latest News

'മൈനസ് 27 ഡിഗ്രി തണുപ്പില്‍ എല്ലാവരും പുതച്ചുനിന്നപ്പോള്‍ എനിക്ക് കട്ടി കുറഞ്ഞ സല്‍വാര്‍ കമീസ്'; 'ഫന'യുടെ ഇരുപതാം വാര്‍ഷികത്തില്‍ മനസ്സ് തുറന്ന് കജോള്‍ 

Malayalilife
 'മൈനസ് 27 ഡിഗ്രി തണുപ്പില്‍ എല്ലാവരും പുതച്ചുനിന്നപ്പോള്‍ എനിക്ക് കട്ടി കുറഞ്ഞ സല്‍വാര്‍ കമീസ്'; 'ഫന'യുടെ ഇരുപതാം വാര്‍ഷികത്തില്‍ മനസ്സ് തുറന്ന് കജോള്‍ 

ആമിര്‍ ഖാനും കജോളും തകര്‍ത്തഭിനയിച്ച ബോളിവുഡ് ഹിറ്റ് 'ഫന' റിലീസ് ചെയ്തിട്ട് ഇരുപത് വര്‍ഷം തികയുന്നു. ഇതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടി കജോള്‍. സിനിമയുടെ ചിത്രീകരണ വേളയിലെ കഠിനമായ അനുഭവങ്ങളും രസകരമായ ഓര്‍മ്മകളുമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 

പോളണ്ടിലെ അതികഠിനമായ തണുപ്പില്‍ ചിത്രത്തിന്റെ ഗാനരംഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് കജോള്‍ കുറിപ്പില്‍ പറയുന്നത്. ഷൂട്ടിങ് സമയത്ത് അവിടെ മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് തണുപ്പായിരുന്നു. ചിത്രത്തിലെ നായകന്‍ ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ അണിയറപ്രവര്‍ത്തകരും കട്ടിയുള്ള കോട്ടും സ്യൂട്ടും ധരിച്ച് തണുപ്പില്‍ നിന്നും സ്വയം രക്ഷനേടിയപ്പോള്‍, തനിക്ക് മാത്രം കട്ടി കുറഞ്ഞൊരു സല്‍വാര്‍ കമീസായിരുന്നു വേഷമെന്ന് കജോള്‍ ഓര്‍ക്കുന്നു. 

 ഫനയുടെ ചിത്രീകരണത്തിനിടയിലുള്ള ചില അപൂര്‍വ്വ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കജോളിന്റെ കുറിപ്പ്. 'ഫന റിലീസ് ചെയ്തിട്ട് ഇപ്പോള്‍ 20 വര്‍ഷം തികയുന്നു. എന്റെ മകള്‍ക്ക് അന്ന് വെറും രണ്ടര വയസ്സായിരുന്നു. പക്ഷെ എനിക്ക് ഇപ്പോഴും കൂടുതല്‍ ഓര്‍മ്മ വരുന്നത് പോളണ്ടിന്റെ മനോഹാരിതയാണ്. മൈനസ് 27 ഡിഗ്രി തണുപ്പുള്ള ആ മനോഹരമായ വനത്തില്‍ മറ്റെല്ലാവരും പുതച്ചു നിന്നപ്പോഴും, ഞാന്‍ കട്ടി കുറഞ്ഞൊരു സല്‍വാര്‍ കമീസ് മാത്രം ധരിച്ച് തണുത്തുവിറച്ചു നിന്നത് ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു,' കജോള്‍ കുറിച്ചു. 

കുനാല്‍ കോഹ്ലി സംവിധാനം ചെയ്ത 'ഫന'യില്‍ ആമിര്‍ ഖാനും കജോളിനുമൊപ്പം തബു, ഋഷി കപൂര്‍, കിരണ്‍ ഖേര്‍, ശരത് സക്സേന തുടങ്ങിയ വന്‍ താരനിരയാണ് അണിനിരന്നത്. തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷമുള്ള കജോളിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം.

Read more topics: # ഫന കജോള്‍
kajol recalls shooting fana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES