Latest News

കിടിലന്‍ കാസ്റ്റിങ്, മാര്‍ക്കോ യൂണിവേഴ്‌സ്?; കെച്ച, രവി... 'കാട്ടാളന്‍' കാണാന്‍ കാരണങ്ങളേറെ! റിലീസിന് ഇനി 2 നാള്‍! 

Malayalilife
 കിടിലന്‍ കാസ്റ്റിങ്, മാര്‍ക്കോ യൂണിവേഴ്‌സ്?; കെച്ച, രവി... 'കാട്ടാളന്‍' കാണാന്‍ കാരണങ്ങളേറെ! റിലീസിന് ഇനി 2 നാള്‍! 

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' അഡ്വാന്‍സ് ടിക്കറ്റ്ബുക്കിംഗിന് മികച്ച പ്രതികരണമാണ് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി തിയേറ്ററുകള്‍ തോറും സീറ്റുകള്‍ ഫാസ്റ്റ് ഫില്ലിംഗ് ആണ്. മെയ് 28നാണ് കാട്ടാളന്‍ വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ടാം ചിത്രമായെത്തുന്ന കാട്ടാളന്‍ കാണാന്‍ കാരണങ്ങളേറെയാണ്. 

ക്യൂബ്‌സ് നിരാശരാക്കില്ല

'മാര്‍ക്കോ'യുടെ വമ്പന്‍ വിജയത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണ് എന്നതാണ് 'കാട്ടാളന്‍' കാണാന്‍ ഏവരേയും പ്രേരിപ്പിക്കുന്ന ഒന്നാമത്തെ ഘടകം. പ്രേക്ഷകര്‍ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐഎംഡിബി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് 'കാട്ടാളന്‍' ഇതിനകം ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലര്‍ സൂചന നല്‍കി കഴിഞ്ഞിട്ടുണ്ട്. 

പെപ്പെ ആക്ഷന്‍

ആക്ഷന്‍ റോളുകളിലൂടെ ഒട്ടേറെ സിനിമകളില്‍ തിളങ്ങിയ ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ചിത്രമെന്നതും ഏവരേയും ആകര്‍ഷിക്കുന്ന ഘടകമാണ്. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷന്‍ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് ഏവരുടേയും പ്രതീക്ഷ. 

കിടിലന്‍ കാസ്റ്റിംഗ്

മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പര്‍ ബേബി ജീന്‍, ഹനാന്‍ ഷാ, കില്‍ താരം പാര്‍ത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവ്, ഹിപ്സ്റ്റര്‍ പ്രണവ് രാജ്, കോള്‍ മീ വെനം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

രവി ബസ്രൂര്‍ മാജിക് 

രവി ബസ്രൂര്‍ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. 'കാട്ടാളന്‍' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ 'മാര്‍ക്കോ'യ്ക്ക് ശേഷമാണ് വീണ്ടും സഹകരിക്കുന്നത്. 'കെജിഎഫ്' ഉള്‍പ്പെടെയുള്ള പാന്‍-ഇന്ത്യന്‍ സിനിമകളില്‍ തന്റെ പവര്‍ഫുള്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറുകള്‍ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂര്‍ 'കാട്ടാളനി'ലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന സൂചനയാണ് കാടിന്റെ വന്യമായ ഈണവുമായെത്തിയ  ട്രെയിലറിലെ മ്യൂസിക് നല്‍കിയിരിക്കുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥും കാട്ടാളനില്‍ സംഗീതമൊരുക്കുന്നുണ്ട്. 

പവര്‍ പാക്ക്ഡ് കെച്ച

ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കുന്നത്. 

മാര്‍ക്കോ യൂണിവേഴ്‌സ്?

സിനിമയുടെ പോസ്റ്ററുകള്‍ നല്‍കിയ മാര്‍ക്കോ യൂണിവേഴ്‌സ് സൂചനയും തള്ളിക്കളയാനാവില്ലെന്നതും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്. സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രവും മാര്‍ക്കോ യൂണിവേഴ്‌സ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നൊരു ഘടകമാണ്. 

അണിയറയില്‍ പ്രമുഖര്‍

ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റല്‍ ആന്‍ഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടര്‍ പാര്‍ട്‌നര്‍. . 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കര്‍ണാടകയിലെ തിയേറ്റര്‍ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ അതികായരായ ഫാര്‍സ് ഫിലിംസാണ് 'കാട്ടാളന്‍' സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.  

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ്, ഡിഒപി: രെണദേവ്, അഡീഷണല്‍ ഡിഒപി: ചന്ദ്രു സെല്‍വരാജ്, സുദീപ് എളമണ്‍, ഓഡിയോഗ്രഫി: എം.ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റര്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്‌കര്‍, വിഎഫ്എക്‌സ്: ത്രീഡിഎസ്, അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ്.

Read more topics: # കാട്ടാളന്‍
Kattalan movie release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES