നടന്‍ ബാബു ആന്റണി ഇനി ഹോളിവുഡിലേക്ക്; വാറന്‍ ഫോസ്റ്ററുടെ ആക്ഷന്‍ ചിത്രത്തില്‍ എത്തുന്നത് നായകന്റെ സുഹൃത്തായി; അപൂര്‍വ്വഭാഗ്യത്തില്‍ ആശംസകള്‍ അറിയിച്ച് സിനിമാലോകം

Malayalilife
 നടന്‍ ബാബു ആന്റണി ഇനി ഹോളിവുഡിലേക്ക്; വാറന്‍ ഫോസ്റ്ററുടെ ആക്ഷന്‍ ചിത്രത്തില്‍ എത്തുന്നത് നായകന്റെ സുഹൃത്തായി;  അപൂര്‍വ്വഭാഗ്യത്തില്‍ ആശംസകള്‍ അറിയിച്ച് സിനിമാലോകം

കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ നടനാണ് ബാബു ആന്റണി. മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ ഒരു നടനാണ് ഇദ്ദേഹം. മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് നടന്‍ എന്നറിയപ്പെടുന്ന ബാബു ആന്റണിക്ക് ഇപ്പോഴിതാ മറ്റൊരു നടനും ലഭിക്കാത്ത ഭാഗ്യം തേടി എത്തിയിരിക്കയാണ്.

ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വില്ലന്‍ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ഇരിപ്പിടം നേടിയത്. പിന്നീട് ഇടയ്ക്കിടെ മാത്രമാണ് ബാബു ആന്റണിയെ മലയാളികള്‍ കണ്ടത്. കൊച്ചുണ്ണിയില്‍ താരത്തിന്റെ മെയ്‌ക്കോവര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ താരം ഹോളിവുഡില്‍ മിന്നിക്കാന്‍ ഒരുങ്ങുകയാണ്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് ഒരു ആക്ഷന്‍ ചിത്രമാണ്. റോബര്‍ട്ട് ഫര്‍ഹാം, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

റോബര്‍ട്ട് ഫര്‍ഹാമിന്റെ സുഹൃത്തായാണ് ബാബു ആന്റണി വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎസില്‍ പുരോഗമിക്കുകയാണ്. മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് നടന്‍ ബാബു ആന്റണി ഹോളിവുഡിലേക്ക് എത്തിയതില്‍ മലയാള സിനിമാലോത്ത് നിന്നും നിരവധിപേര്‍ അഭിനന്ദം അറിയിക്കുന്നുണണ്ട്. നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി, മിഖായേല്‍ എന്നീ ചിത്രങ്ങളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. ഇതില്‍ കായംകുളം കൊച്ചുണ്ണിയില്‍ ശക്തമായ വേഷമാണ് ബാബു ആന്റണി കൈകാര്യം ചെയ്തത്

Read more topics: # babu antony,# hollywood
babu antony acting in hollywood film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES