ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി; ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ജീവിത സഖിയായി എത്തിയത് ബ്യൂട്ടി ബ്ലോഗര്‍ കൂടിയായ ആഷ്ന ഷ്‌റോഫ്

Malayalilife
 ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി; ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ജീവിത സഖിയായി എത്തിയത് ബ്യൂട്ടി ബ്ലോഗര്‍ കൂടിയായ ആഷ്ന ഷ്‌റോഫ്

റെ നാളത്തെ പ്രണയത്തിന് ശേഷം ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി. ആഷ്‌ന ഷ്‌റോഫാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹച്ചടങ്ങ് . അര്‍മാന്‍ തന്റെ വിവാഹ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ''നീയാണെന്റെ വീട്'' എന്ന ക്യാപ്ഷനൊടു കൂടിയാണ് അര്‍മാന്‍ വിവാഹചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പേസ്റ്റല്‍ നിറത്തിലുള്ള ഷെര്‍വാണി സ്യൂട്ടാണ് അര്‍മാന്റെ വിവാഹ വേഷം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.  പേസ്റ്റല്‍ നിറത്തിലുളള ഷെര്‍വാണി സ്യൂട്ടാണ് അര്‍മാന്റെ വേഷം. ഓറഞ്ച് നിറത്തിലുളള ലെഹങ്കയിലാണ് ആഷ്ന വിവാഹവേദിയിലെത്തിയത്. 2023 ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

 വജാ തും ഹോ, അലൈ വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ തുടങ്ങി ഹിറ്റ് ഗാനങ്ങള്‍ അര്‍മാന്‍ ആലപിച്ചിട്ടുണ്ട്. ഫാഷന്‍, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്ന.നടന്‍ , വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ്, റെക്കോര്‍ഡ് പ്രൊഡ്യൂസര്‍, എന്നി മേഖലകളിലും അര്‍മാന്‍ ശ്രെധ നേടിയിട്ടുണ്ട്.

armaan malik gets married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES