കാവ്യ മാധവനു ശേഷം ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ അനുസിത്താര മമ്മൂട്ടി ദിലീപ്, കുഞ്ചാക്കോബോബന്‍,ജയസൂര്യ, ടൊവിനോ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് സ്വന്തമായി യൂട്യൂബ് ചാനലുമായും താരം എത്തിയിരുന്നു. തന്റെ വീട ും നാടും നാട്ടുകാരും വിശേഷങ്ങളും നൃത്തം പാചകം തുടങ്ങി എല്ലാം തന്റെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
അനുസിത്താരയുടെ വീട്ടില്‍ ഗോവിന്ദ് പത്മസൂര്യ എത്തിയതിന്റെ വീഡിയോയും ശ്രദ്ധനേടിയുിരുന്നു. ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുതിയ വീഡിയോ പങ്കുവച്ചിരിക്കയാണ് അനുസിത്താര.. വീട്ടിലെ തണ്ണിമത്തന്‍ വിളവെളുക്കുന്നതിന്റെ വീഡിയോ ആണ് ിത്. തണ്ണിമത്തന്‍ എടുത്ത് അടുക്കളയില്‍ കൊണ്ടുപോയി മുറിക്കുന്നതിന്റെ വീഡിയോ ആണ് ഇത്. വീഡിയോ കാണാം.