അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായികയായി അനുസിത്താര എത്തുന്നു. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ ദിലീപാണ് ചിത്രത്തിലെ നായ കനാകുന്നത്.
മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന അനുസിത്താര ആദ്യമായി ദിലീപിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുളള ഒരു വേഷത്തിലാണ് അനുസിത്താര എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നാണ് സൂചന. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളള ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുമെന്നും ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ നടന്‍ സിദ്ധിഖും പ്രധാനപ്പെട്ടൊരു കഥാപാത്രമായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം.