Latest News

വിവാഹവാര്‍ഷികം ആഘോഷിച്ച് കസ്തൂരിമാന്‍ സീരിയലിലെ ജീവ; നടന്‍ ശ്രീറാം രാമചന്ദ്രന്റെ കുടുബച്ചിത്രങ്ങള്‍

Malayalilife
 വിവാഹവാര്‍ഷികം ആഘോഷിച്ച് കസ്തൂരിമാന്‍ സീരിയലിലെ ജീവ; നടന്‍ ശ്രീറാം രാമചന്ദ്രന്റെ കുടുബച്ചിത്രങ്ങള്‍

ഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കസ്തൂരിമാനിലെ പ്രണയ ജോഡികളാണ് സീരിയലിലെ നായകനായ ജീവയും നായിക കാവ്യയും. ഏറെ ആരാധകരാണ് ഇപ്പോള്‍ സീരിയയിലെ കാവ്യയ്ക്കും ജീവയ്ക്കുമുള്ളത്. ഇത്തവണത്തെ മികച്ച നടനുളള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത് ശ്രീറാമിനാണ്. ഇന്ന് താരം തന്റെ ഏഴാമത്തെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്.  

കസ്തൂരിമാനില്‍ നായകന്‍ ജീവയായിട്ടാണ് ശ്രീറാം വേഷമിടുന്നത്. കസ്തൂരിമാനിലും സിനിമാനടനായിട്ടാണ് താരം വേഷമിടുന്നത്. കോഴിക്കോട് ചാലപ്പുറമാണ് ശ്രീറാമിന്റെ വീട്. അച്ഛനും ചേട്ടനും ഉള്‍പെടെ ശ്രീറാമിന്റെ കുടുംബത്തില്‍ മിക്കവരും കലാകാരന്‍മാരാണ്. ശ്രീറാം വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്നത് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ. സ്പീച്ച് തെറാപ്പിസ്റ്റാണ് വന്ദിത. ചെറിയ പ്രായത്തില് തന്നെ വന്ദിതയെ പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് ശ്രീറാം. ഇവരുടെ ഏക മകള്‍ വിസ്മയ ഇപ്പോള്‍ യുകെജിയില്‍ പഠിക്കുന്നു. കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് ശ്രീറാം കുടുംബസമേതം താമസിക്കുന്നത്. 2012-ലാണ് ശ്രീറാം വിവാഹിതനായത്. ഇന്ന് തന്റെ ഏഴാമത്തെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരം. ഇപ്പോള്‍ വാര്‍ഷികത്തിന്റെ ഇരട്ടി മധുരമായിട്ടാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ടെലിവിഷന്റെ മികച്ച നടനുളള അവാര്‍ഡും താരത്തിന് ലഭിച്ചിരിക്കുന്നത്.

എഞ്ചിനീയറിങ്ങ് പഠനത്തിന് ഇടയിലും അഭിനയമോഹം കൊണ്ട് നടന്ന ആളാണ് ശ്രീറാം. ശ്രീറാമിന്റെ അച്ഛന്‍ പാല സി കെ രാമചന്ദ്രന്‍ അറിയപ്പെടുന്ന കര്‍ണാടിക്ക് സംഗീതജ്ഞനാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനും യേശുദാസിന്റെ സഹപാഠിയുമാണ് സി കെ രാമചന്ദ്രന്‍. ശ്രീറാമിന്റെ ചേട്ടന്‍ ജയറാം രാമചന്ദ്രന്‍ സിനിമയില്‍ ആര്‍ട്ട് ഡയറക്ടറാണ്. പല പ്രമുഖര്‍ക്കൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചേട്ടന്റെ പാത പിന്തുടര്‍ന്നാണ് ശ്രീറാമും സിനിമയിലെത്തിയത്. കോളേജ് പഠനകാലത്ത് തന്നെ സിനിമയിലെത്താന്‍ ആഗ്രഹിച്ചതിനാല്‍ പഠനശേഷം ചെന്നൈയില്‍ ആര്‍ട് അസിസ്റ്റന്റായി ശ്രീറാം പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളിയുടെ സുഹൃത്തായി അഭിനയിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഫഹദ് ചിത്രം ആര്‍ട്ടിസ്റ്റില്‍ വില്ലന്‍ വേഷവും ശ്രീറാം ചെയ്തു. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചുവരവേയാണ് ശ്രീറാമിന് കസ്തൂരിമാനില്‍ അവസരം ലഭിച്ചത്. ഇതിനിടെ മോഹന്‍ലാലിനൊപ്പം കണ്ണന്‍ ദേവന്‍ തേയിലയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും ശ്രീറാമിന് കിട്ടി. 

kasthooriman actor sreeram ramachandran wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES