Latest News

മമ്മൂക്കയെ നേരില്‍ കണ്ടപ്പോള്‍ ഒരു അനുഗ്രഹം പോലെയായിരുന്നു; ഒരു കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ശരീരം എങ്ങനെ ഉപയോഗിക്കുന്നു എന്നത് പഠിക്കാന്‍ ആഗ്രഹിച്ചു; മമ്മൂട്ടിയോട് ഉള്ള ആരാധന തുറന്നുപറഞ്ഞ് അനുമോള്‍

Malayalilife
 മമ്മൂക്കയെ നേരില്‍ കണ്ടപ്പോള്‍ ഒരു അനുഗ്രഹം പോലെയായിരുന്നു; ഒരു കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ശരീരം എങ്ങനെ ഉപയോഗിക്കുന്നു എന്നത് പഠിക്കാന്‍ ആഗ്രഹിച്ചു; മമ്മൂട്ടിയോട് ഉള്ള ആരാധന തുറന്നുപറഞ്ഞ് അനുമോള്‍

എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ മനോരഥങ്ങള്‍ എന്ന കഥാസമാഹാരത്തിലെ ഒരു ഭാഗമായ കടുകണ്ണാവ: ഒരു യാത്രാകുറിപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത് മമ്മൂട്ടിയായിരുന്നു. ഈ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കയാണ് നടി അനുമോള്‍.

'ആ സിനിമക്ക് മുമ്പ്, ഞാന്‍ മമ്മൂക്കയെ സ്‌ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ. നേരില്‍ കണ്ടപ്പോള്‍ അത് ഒരു അനുഗ്രഹം പോലെയായിരുന്നു. ചിത്രത്തില്‍ സിങ്ക് സൗണ്ട് ആയതിനാല്‍ ഇടവേളകളിലും ഞാന്‍ മോണിറ്ററിനടുത്ത് നിന്നുഅദ്ദേഹത്തെ നിരീക്ഷിക്കാന്‍. ഒരു കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ശരീരം എങ്ങനെ ഉപയോഗിക്കുന്നു എന്നത് പഠിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം വളരെയധികം അനുഭവവും സീനിയോറിറ്റിയും ഉള്ള ഒരാളാണ്,' അനുമോള്‍ പറഞ്ഞു.

'അഭിനയവും വസ്ത്രധാരണം മുതല്‍ കൈകാലുകളുടെ പ്രയോഗം വരെ ഞാന്‍ എല്ലാം പഠിക്കാന്‍ ആഗ്രഹിച്ചു. ആരും വിശ്വസിക്കില്ല, പക്ഷേ ഞാന്‍ ഒരിക്കല്‍ മമ്മൂക്കയുടെ കാലുകളുടെ ഒരു ഫോട്ടോ എടുത്തു,' അനുമോള്‍ കുറിച്ചു. അനുമോളുടെ ഈ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എം.ടി. വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങള്‍ ഒമ്പത് സെഹ്മെന്റുള്ള ആന്തോളജി ചിത്രമാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത കടുകണ്ണാവ എന്ന ഭാഗത്തില്‍ വിനീതും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നെടുമുടി വേണു, സിദ്ദിഖ്, മാമുക്കോയ, വിനീത്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ കമലഹാസനും ചിത്രത്തിന്റെ നിര്‍ണായക കഥാപാത്രങ്ങളില്‍ ഒരാളാണ്.

Read more topics: # അനുമോള്‍
anumol talks about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES