Latest News

കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴും അതുപോലും അവന് വേണ്ടി ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായിരുന്നു; സുശാന്തിന്റെ മുന്‍കാമുകി അങ്കിതയെക്കുറിച്ച്‌ കുറിച്ച് സുഹൃത്തും സംവിധായകനുമായ സന്ദീപ് സിങ്

Malayalilife
topbanner
കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴും അതുപോലും അവന് വേണ്ടി ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായിരുന്നു; സുശാന്തിന്റെ മുന്‍കാമുകി അങ്കിതയെക്കുറിച്ച്‌ കുറിച്ച് സുഹൃത്തും സംവിധായകനുമായ സന്ദീപ് സിങ്

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സുശാന്തിന്റെ കാമുകിമാരുടെ പേരുകളും ചര്‍ച്ചയായിരുന്നു. റിയയെക്കുറിച്ചാണ് അധികവും വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ സുശാന്തിന്റെ ആദ്യ കാമുകി അങ്കിതയുടെ പേരും ചര്‍ച്ചയായിരുന്നു. സുശാന്ത് വിവാഹിതനാകാന്‍ ഇരിക്കുകയായിരുന്നുവെന്നും അങ്കിതയെക്കുറിച്ചാണ് തങ്ങളോട് പറഞ്ഞിട്ടുളളതെന്നും റിയയെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് സുശാന്തിന്റെ അച്ഛന്‍ പ്രതികരിച്ചത്. സുശാന്തിന്റെ മരണശേഷം അദ്ദേഹത്തെ കുറിച്ചും മുന്‍ കാമുകിയും നടിയുമായ അങ്കിത ലൊഖാന്‍ഡെയെ കുറിച്ചും സംസാരിക്കുകയാണ് സുഹൃത്തും സംവിധായകനുമായ സന്ദീപ് സിങ്.
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സുശാന്തും അങ്കിതയും വേര്‍പിരിഞ്ഞത്. ടെലിവിഷന്‍ രംഗത്ത് സജീവമായ സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലായിരുന്നത്. അങ്കിത സുശാന്തിന് കാമുകി മാത്രമായിരുന്നില്ലെന്നും സന്ദീപ് സിംഗ് പറയുന്നു. അമ്മ ചെറുപ്പത്തില്‍ നഷ്ടപ്പെട്ടു, ആ കരുതല്‍ എന്താണെന്ന് സുശാന്ത് അറിഞ്ഞത് അങ്കിതയിലൂടെയാണ്.അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല, അവന് നഷ്ടപ്പെട്ട അമ്മ കൂടിയായിരുന്നു. ബോളിവുഡിലെ എന്റെ 20 വര്‍ഷത്തെ യാത്രയില്‍ അവളെ പോലെ നല്ലൊരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. മറ്റാര്‍ക്കും സാധിക്കാത്തതു പോലെ അവള്‍ അവനെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. അവള്‍ക്ക് മാത്രമേ അവനെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അവന് വേണ്ടി എല്ലാം അവള്‍ ശരിയായി ചെയ്തു. അവള്‍ ഒരുങ്ങുന്നത് പോലും അവന്റെ ഇഷ്ടത്തിനായിരുന്നു. അവന് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു അങ്കിത പാചകം ചെയ്യാറുള്ളത്. വീടിന്റെ ഇന്റീരിയര്‍, ആ വീട്ടിലെ പുസ്തകങ്ങള്‍ എല്ലാം അവന്റെ ഇഷ്ടം അനുസരിച്ച് അവള്‍ ചെയ്തു. സുശാന്തിന്റെ സന്തോഷത്തിന് വേണ്ടി സാധിക്കാവുന്നതെല്ലാം അവള്‍ ചെയ്തു. എല്ലാവര്‍ക്കും അങ്കിതയെ പോലൊരു പെണ്‍കുട്ടിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

അവള്‍ വൈകാരികമായി അവനോട് അത്രയും അടുത്തിരുന്നു. കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അതുപോലും അവന് വേണ്ടി ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു. അവളൊരു വലിയ ടെലിവിഷന്‍ സ്റ്റാറായിരുന്നു. സിനിമയിലേക്കും അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു. പിരിഞ്ഞ ശേഷവും സുശാന്തിന്റ സന്തോഷത്തിന് വേണ്ടിയും അവന്റെ സിനിമകള്‍ വിജയിക്കാന്‍ വേണ്ടിയും അങ്കിത പ്രാര്‍ഥിച്ചു. സുശാന്ത് നിര്‍ഭാഗ്യകരമായ ആ തീരുമാനമെടുത്ത ദിവസം, അവനെ കണ്ടപ്പോള്‍ ഞാനാദ്യം ഓര്‍ത്തത് അങ്കിതയെ ആയിരുന്നു. എന്റെ ആശങ്ക മുഴുവന്‍ അവളെ കുറിച്ചായിരുന്നു. അവന്റെ വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ കയറി ആശുപത്രിയിലേക്ക് പോകും വഴി ഞാന്‍ അങ്കിതയെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോണെടുത്തില്ല. അവള്‍ കടന്നുപോകുന്ന അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞാന്‍ നേരെ പോയത് അങ്കിതയുടെ വീട്ടിലേക്കായിരുന്നു. അത്രയും വിഷമത്തോടെ ഒരിക്കലും അവളെന്നെ കെട്ടിപ്പിടിച്ചിട്ടില്ല. എനിക്ക് അവളെ 10 വര്‍ഷമായി അറിയാം. അവള്‍ എന്റെ ഹൃദയമാണ്. അവളുടെ സന്തോഷത്തിനായി സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യും,സന്ദീപ് സിങ് പറഞ്ഞു.താന്‍ അടുത്തിടെ അങ്കിതയോട് സംസാരിച്ചിരുന്നു എന്നും, അങ്കിത ഇപ്പോഴും വേദനയിലാണെന്നും സന്ദീപ് പറയുന്നു. അവര്‍ പരസ്പരം എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് എനിക്ക് നിങ്ങളോട് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല

 

Read more topics: # ankitha,# and sushanth,# love story,# sandeep singh
ankitha and sushanth love story sandeep singh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES