Latest News

ആറ് മണിക്കൂര്‍ ശസ്ത്രക്രിയ; ഇനി രണ്ട്-മൂന്ന് മാസം ബെഡ് റെസ്റ്റ്; എന്റെ മാത്രം പിഴവ്.. രണ്ടാമതൊരു അവസരം കൂടി ജീവിതത്തില്‍ കിട്ടി'; അപകടത്തില്‍ ഗുരുതര പരിക്ക്; ശസ്ത്രക്രിയ കഴിഞ്ഞതായി അനീഷ് ഗോപാല്‍

Malayalilife
 ആറ് മണിക്കൂര്‍ ശസ്ത്രക്രിയ; ഇനി രണ്ട്-മൂന്ന് മാസം ബെഡ് റെസ്റ്റ്; എന്റെ മാത്രം പിഴവ്.. രണ്ടാമതൊരു അവസരം കൂടി ജീവിതത്തില്‍ കിട്ടി'; അപകടത്തില്‍ ഗുരുതര പരിക്ക്; ശസ്ത്രക്രിയ കഴിഞ്ഞതായി അനീഷ് ഗോപാല്‍

തനിക്ക് അപകടത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റെന്നും ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും വെളിപ്പെടുത്തി നടന്‍ അനീഷ് ഗോപാല്‍. കൈക്ക് പരിക്കേറ്റ ചിത്രം സഹിതം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. അപകടം തന്റെ മാത്രം പിഴവുകൊണ്ടുണ്ടായതാണെന്ന് വ്യക്തമാക്കിയ താരം, അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് തികച്ചും രസകരവും ചിന്തോദ്ദീപകവുമായ ഒരു കുറിപ്പിലൂടെയാണ് അനീഷ് പങ്കുവെച്ചത്. 'എന്റെ മാത്രം പിഴവ് കൊണ്ട് ഉണ്ടായ ഒരു അപകടം. അഞ്ച് ആറു മണിക്കൂര്‍ നീണ്ട് നിന്ന ശാസ്തക്രിയ. രണ്ടു മൂന്നു മാസം ബെഡ് റസ്റ്റ്. ജീവിതത്തില്‍ ഒരു സെക്കന്റ് ചാന്‍സ് ഉണ്ട്. തിരിച്ചറിവിന്റെ ഒരു സെക്കന്റ് ചാന്‍സ്. I will come back... തനോസിനെ പോലെ ഇരിക്കുന്ന കൈകള്‍ക്കാണ് അപകടം പറ്റിയത്...'- അനീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശിയായ അനീഷ് ഗോപാല്‍ 2012-ല്‍ പുറത്തിറങ്ങിയ 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ടൊവിനോ തോമസ് നായകനായ 'തീവണ്ടി'യിലെ സഫര്‍, 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' എന്ന ചിത്രത്തിലെ സുനിമോന്‍, 'ഭ്രമം' എന്ന ചിത്രത്തിലെ ഓട്ടോക്കാരന്‍ ലോപ്പസ് തുടങ്ങിയ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. 

ബ്ലസണ്‍ എല്‍സ സംവിധാനം ചെയ്ത 'വിവാഹ' എന്ന ചിത്രത്തിലാണ് താരം ഒടുവില്‍ വേഷമിട്ടത്. അഭിനയത്തിന് പുറമെ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈനിംഗ് രംഗത്തും സജീവമാണ് അനീഷ്. നൂറ്റമ്പതോളം പ്രമുഖ ചിത്രങ്ങള്‍ക്ക് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത 'യെല്ലോ ടൂത്ത്‌സ്' എന്ന പ്രശസ്ത കമ്പനിയുടെ സാരഥി കൂടിയാണ് അദ്ദേഹം.
 

aneesh gopal accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES