Latest News

അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി; മീരയ്ക്ക് വിഷ്ണു തുളസിമാല അണിയിച്ചത് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ച്; താരത്തിന് ആശംസകളുമായി ആരാധകര്‍

Malayalilife
topbanner
അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി; മീരയ്ക്ക് വിഷ്ണു തുളസിമാല അണിയിച്ചത് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ച്; താരത്തിന് ആശംസകളുമായി ആരാധകര്‍

വതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്‍. വളരെ ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂണ്‍ അഞ്ചിന് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മൂലം വിവാഹം നീണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് ജൂലൈ 15 ന് വിവാഹം ലളിതമായി നടത്താന്‍ തീരുമാനിച്ചത്.മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാന്‍ മീരയ്ക്ക് അധിക കാലം വേണ്ടിവന്നില്ല, ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ കഴിഞ്ഞു.


നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യം തോന്നിയ മീര പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസവും പഠിച്ചു. ടെലിവിഷന്‍ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. അവതാരക മാത്രമല്ല, മീര ഒരു നര്‍ത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. മീരയുടേയും വിഷ്ണുവിന്റെയും വിവാഹചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയത്

മീര മികച്ച ഒരു നര്‍ത്തകി കൂടിയാണെന്ന് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്സിറ്റി കലാതിലകമാണ്. ഇതാണ് മീരയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. എഞ്ചിനീയറിങ്ങ് മേഖലയില്‍ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് ടെലിവിഷന്‍ മേഖലയില്‍ മീര ചുവടുറപ്പിച്ചത്. ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയര്‍ ആരംഭിച്ചത്. ടോപ് 3 മോഡല്‍സ്, ഹലോ ഗുഡ്ഈവനിങ് തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാര്‍സ് ഏറെ ശ്രദ്ധയാണ് നേടിയത്. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ പരിപാടികളില്‍ എല്ലാം സ്ഥിരം അവതാരക മീരയാണ്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.

മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്. യാത്രകളാണ് മീരയ്ക്ക് ഏറെ ഇഷ്ടം. മിക്കവരുടെയും യാത്രാലിസ്റ്റില്‍ ആദ്യം വരുന്നത് വിദേശയാത്രകളാണെങ്കില്‍ മീരയുടെ പ്രിഫറന്‍സ് ഇന്ത്യന്‍ യാത്രകളോടാണ്. വ്യത്യസ്ത കാഴ്ചകള്‍ സമ്മാനിക്കുന്ന ഒട്ടേറയിടങ്ങള്‍ ഇന്ത്യയിലുണ്ട്. ആ സുന്ദരകാഴ്ചകളൊക്കെയും മാറ്റി നിര്‍ത്തിയാണ് മറ്റുചിലര്‍ വിദേശകാഴ്ചകള്‍ തേടിപോകുന്നത് എന്നാണ് മീര പറയുന്നത്. തമിഴില്‍ വിക്രം പോലുള്ള മുന്‍നിര നടന്‍മാര്‍ക്കും മലയാളത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ താരങ്ങളോടൊത്തും യാത്ര ചെയ്യാനും മീരയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

Read more topics: # anchor and actress ,# meera anil got,# married
anchor and actress meera anil got married

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES