Latest News

ഞങ്ങടെ അമ്പിളി വിചാരിച്ചാല്‍ എല്ലാ കാര്യവും നടക്കും; അടിപൊളി നൃത്തവുമായി അമ്പരപ്പിച്ച് സൗബിന്‍; ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം അമ്പിളിയുടെ ടീസര്‍ പുറത്ത്; ഈയടുത്ത് കണ്ട മനോഹര ടീസറെന്ന് കുറിച്ച് ദുല്‍ഖറും

Malayalilife
ഞങ്ങടെ അമ്പിളി വിചാരിച്ചാല്‍ എല്ലാ കാര്യവും നടക്കും; അടിപൊളി നൃത്തവുമായി അമ്പരപ്പിച്ച് സൗബിന്‍; ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം അമ്പിളിയുടെ ടീസര്‍ പുറത്ത്; ഈയടുത്ത് കണ്ട മനോഹര ടീസറെന്ന് കുറിച്ച് ദുല്‍ഖറും


പ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സൗബിന്‍ പ്രധാന കഥാപാത്രമാകുന്ന അമ്പിളിയുടെ ടീസര്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിര്‍ വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു കടയില്‍ നിന്ന് പുറത്തിറങ്ങിയ സൗബിന്‍ ആളുകളുടെ മുന്നില്‍ വച്ച് ഡാന്‍സ് കളിക്കുന്നതാണ് ടീസറില്‍ കാണുന്നത്. ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്. വ്യത്യസ്തമായ ലുക്കിലാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ആണ് അമ്പിളിയുടെ ടീസര്‍ റിലീസ് ചെയ്തത്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകള്‍ നേരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമിന്റെ അരങ്ങേറ്റചിത്രം കൂടിയാണ് അമ്പിളി. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീത സംവിധായകന്‍. വിനായക് ശശികുമാറിന്റേതാണ് വരികള്‍. എഡിറ്റിങ് കിരണ്‍ദാസ്. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷാര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആര്‍. ജി. വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്. ഇ ഫോര്‍ എന്റര്‍ടെയിന്മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

ambili official teaser released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക