നടനും സംവിധായകനുമായ സൗബിന് സാഹിര്‍ ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ ആഴ്ചയാണ് താരം ഒരു പിതാവായത്. 2017ല്‍ ജാമിയയെ വിവാഹം ചെയ്ത താരം തന്നെയാണ് താന്‍ ഒരു അച്ഛനായ സന്തോഷം ആരാധകരെ അറിയിച്ചത്. അതേസമയം ഇപ്പോള്‍ സൗബിന് തന്റെ മകന് ഇട്ട വ്യത്യസ്ഥമായ പേരാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറുമായി സൗബിന്റെ വിവാഹം നടന്നത് 2017 ഡിസംബറിലായിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യ സംവിധായ സംരംഭമായ പറവ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിന് നേടിയിരുന്നു. ഇപ്പോള്‍ താരം അച്ഛനായ സന്തോഷത്തിലാണ്. ഇറ്റ്സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്ക്കുന്ന സൗബിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലയതോടെയാണ് ആരാധകര്‍ വിവരമറിഞ്ഞത്. ഇതിന് പിന്നാലെ കുഞ്ഞിന്റെയും ഭാര്യ ജാമിയയുടെയും ചിത്രവും സൗബിന് ആരാധകരുമായി പങ്കുവച്ചു. ജാമിയയും ഞാനും ഞങ്ങളുടെ മകനെ വരവേല്‍ക്കുന്നതില്‍ അതീവ സന്തുഷ്ടരാണെന്നാണ് താരം കുറിച്ചത്. ആരാധകരുടെ സ്നേഹത്തിന് നന്ദിഅറിയിക്കാനും സൗബിന് മറന്നില്ല. ഇതോടെ സൗബിന് ആശംസയറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. ടൊവിനോ, അപര്‍ണ ബാലമുരളി, വിനയ് ഫോര്‍ട്ട്, സണ്ണി വെയ്ന്‍, മീരനന്ദന് തുടങ്ങി നിരവധിപേര്‍ ആശംസകള്‍ അറിയിച്ചു.
അതേസമം ഇപ്പോള്‍ മകന് പേരിട്ടെന്ന് മകന്റെ ചിത്രത്തോടൊപ്പമാണ് സൗബിന് കുറിച്ചത്. ഓര്ഹാന് സൗബിന് എന്നാണ് കണ്ണു പാതി തുറന്ന് ചെറുപുഞ്ചിരിയോടെയുള്ള മകന്റെ ചിത്രം സൗബിന് പങ്കുവച്ചത്. നേതാവെന്നും വലിയവനെന്നും അര്‍ഥമുള്ള പേരാണ് ഓര്ഹാന്. എന്തായാലും അര്‍ഥമുള്ള പേരെന്നാണ് ആരാധകര്‍ കമന്റുകള്‍ ചെയ്യുന്നത്.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന് പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തിലെ സൗബിന്റെ പി ടി മാഷിന്റെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സൗബിന് തിളങ്ങി