ഇന്ത്യന്‍ പൗരത്വം ലഭിച്ചതിനുശേഷം ആദ്യമായി വോട്ട് ചെയ്ത് നടന്‍ അക്ഷയ് കുമാര്‍ . മുംബൈയിലാണ് താരം വോട്ട് ചെയ്തത്. , 'നമ്മുടെ ഇന്ത്യ വികസിക്കുകയും ശക്തമാവുകയും വേണം. അത് മനസ്സില്‍ വെച്ചാണ് ഞാന്‍ വോട്ട് ചെയ്തത്. വോട്ടിംഗ് നല്ല രീതിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്...ന്നു,' - എന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞത് .
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് അക്ഷയ്ക്ക് ഇന്ത്യന്‍ പൗരത്വം തിരികെ ലഭിച്ചത്.
'എന്റെ ഇന്ത്യ വികസിതവും ശക്തവും ആകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത് മനസില്‍വച്ചാണ് ഞാന്‍ വോട്ട് ചെയ്തത്. തങ്ങള്‍ക്ക് എന്താണ് ശരിയെന്ന് തോന്നുന്നത് അതിനനുസരിച്ചാണ് ഓരോരുത്തതും വോട്ട് ചെയ്യേണ്ടത്. ഇത്തവണ വോട്ട് ചെയ്യുന്നവരുടെ എണ്ണം മികച്ചതായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്'- അക്ഷയ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
1990കളിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്. ഇതില്‍ വ്യാപകമായ വിമര്‍ശനം താരത്തിനുനേരെ ഉയര്‍ന്നിരുന്നു. സിനിമകള്‍ പരാജയപ്പെട്ടതുള്‍പ്പെടെ പല കാരണങ്ങളും കൊണ്ടാണ് കനേഡിയന്‍ പൗരത്വം സ്വീകരിക്കേണ്ടി വന്നതെന്ന് താരം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 2019ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷമാണ് പൗരത്വം ലഭിച്ചത്.