റിലീസാകാത്ത ചിത്രം ആദ്യരാത്രി കണ്ട് 'കീശയിലെ കാശു പോയി' എന്ന് ആരാധകന്റെ കമന്റ്; നെഗറ്റീവ് കമന്റുമായി എത്തിയവന് മറുപടി നല്കി അജു വര്‍ഗീസും

Malayalilife
topbanner
 റിലീസാകാത്ത ചിത്രം ആദ്യരാത്രി കണ്ട് 'കീശയിലെ കാശു പോയി' എന്ന് ആരാധകന്റെ കമന്റ്; നെഗറ്റീവ് കമന്റുമായി എത്തിയവന് മറുപടി നല്കി അജു വര്‍ഗീസും

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍, അജു വര്‍ഗീസ്, ജിബു ജേക്കബ് എന്നിവര്‍ ഒരുമിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രത്തില്‍ അജു അഭിനയിച്ച മുഴുനീളന്‍ ഗാനം യൂട്യൂബില്‍ ഹിറ്റായിരിക്കുകയാണ്. എന്നാല്‍ പുതിയ ഗാനം ശ്രദ്ധേയമായതിന് പിന്നാലെ അജു സെല്‍ഫ് ട്രോളുമായി രംഗത്തെത്തിയിരുന്നു. ഇതിന് താഴെ ഒരു ആരാധകന്‍ നല്കിയ കമന്റും അതിന് അജു നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ആദ്യമായാണ് ഞാന്‍ അഭിനയിച്ച മുഴുനീളന്‍ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്നതായിരുന്നു അജു പങ്കുവെച്ച ട്രോള്‍. ഇതിനു ഒരാളുടെ കമന്റ് ഇങ്ങനെ 'സിനിമ കണ്ടവര്‍ അങ്ങനെ തന്നെയാ പറയുന്നത് നിമിഷ നേരം കൊണ്ട് കീശയിലെ കാശ് പോയെന്ന്'. ചിത്രത്തിന്റെ റിലീസ് തിയതി പോലും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് രസകരമായ കാര്യം.

 

പിന്നാലെ അജുവിന്റെ മറുപടിയും വന്നു. 'അപ്പൊ താങ്കള്‍ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ!'. അജുവിനെ പിന്തുണച്ച് നിരവധി ആരാധകരാണ് രംഗത്തു വന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യരാത്രിയുടെ കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. 

സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയരാഘവന്‍, സര്‍ജനു, അശ്വിന്‍ , മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും പ്രധാന താരങ്ങളാണ്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം.

 

aju varghese replay about negative comment

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES